പഠനോപകരണ വിതരണം

ചാമംപതാൽ: ഡി.വൈ.എഫ്.ഐ ചാമംപതാൽ യൂനിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ 'പഠിതാവിനൊരു കൈത്താങ്ങ്' പദ്ധതിയുടെ ഭാഗമായി മൈലാടുംപാറ, തവളപ്പാറ, പനന്താനം, ചാമംപതാൽ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ഡി.വൈ.എഫ്.ഐ വാഴൂർ മേഖല സെക്രട്ടറി ജെറിൻ ഇട്ടി സ്കറിയ ഉദ്ഘാടനം ചെയ്തു. 250ൽ അധികം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. പരിസ്ഥിതി ബോധവത്കരണ ഭാഗമായുള്ള വൃക്ഷത്തൈ വിതരണം മേഖല പ്രസിഡന്‍റ്​ ശ്രീരാഗ് പി.തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്‍റ്​ സൂര്യൻ ആർ.പിള്ള അധ്യക്ഷതവഹിച്ചു. ലിജിൻ തമ്പി, കെ.എസ്. അഭിജിത് എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.