പ്രവേശനോത്സവം നടത്തി

ചങ്ങനാശ്ശേരി: ഹെവൻസ് പ്രീസ്കൂൾ ചങ്ങനാശ്ശേരിയുടെ പ്രവേശനോത്സവം പുതൂർപ്പള്ളി ഇമാം ഡോ. അർഷദ് ഫലാഹി ഉദ്ഘാടനം ചെയ്തു. മൂന്നുവർഷം കോഴ്സ് പൂർത്തീകരിച്ച് മുപ്പതോളം വിദ്യാർഥികൾക്കുള്ള സനദ് വിതരണം റിട്ട. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. റംല ബീവി നിർവഹിച്ചു. ചങ്ങനാശ്ശേരി ഹെവൻസ് രക്ഷാധികാരി പി.എ. ഹനീസ് അധ്യക്ഷത വഹിച്ചു. ഹെവൻസ് പ്രീസ്കൂൾ ചങ്ങനാശ്ശേരി ഡയറക്​ടർ ഫസലുറഹ്മാൻ, പ്രിൻസിപ്പൽ നസിയ ടീച്ചർ, എം.ഇ.എസ് ജില്ല സെക്രട്ടറി അബ്ദുൽ അസീസ്, ശാക്കിർ ഹുസൈൻ, അനീസ് തെങ്ങണ എന്നിവർ സംസാരിച്ചു. കുട്ടികളുടെ സോഷ്യൽ ഓഡിറ്റിങ്ങും കലാവിരുന്നും നടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.