ആൽമരം മുറിക്കുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം

ഗാന്ധിനഗർ: ഗാന്ധിനഗറിൽനിന്ന്​ മെഡിക്കൽ കോളജുവരെ റോഡ് വീതി കൂട്ടുന്നതി‍ൻെറ ഭാഗമായി മരങ്ങൾ മുറിക്കുന്നതിനൊപ്പം ആൽമരം മുറിക്കുന്നതിൽ പ്രതിഷേധം. ജങ്​ഷനിൽ തടസ്സമില്ലാതെ അരികുചേർന്നു നില്ക്കുന്ന ആൽമരമാണ് വെട്ടിമാറ്റാൻ പൊതുമരാമത്ത് അധികൃതർ തയാറെടുക്കുന്നത്. പരിസ്ഥിതി പ്രവർത്തകരും വൃക്ഷസ്നേഹികളും ചേർന്ന് മരത്തിന് അശ്വഥപൂജ നടത്തി. ആൽമരം സംരക്ഷിക്കാൻ രൂപവത്​കരിച്ച നാട്ടുകാരുടെ കൂട്ടായ്മയായ ആൽത്തറക്കൂട്ടമാണ്​വൃക്ഷപൂജ സംഘടിപ്പിച്ചത്. ആൽമരം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട്​ കലക്ടർക്കും ജില്ല വനം വകുപ്പ് ഉദ്യോഗസ്ഥർക്കും പരാതി സമർപ്പിക്കുകയും ചെയ്തു. നിയമ അവബോധന സെമിനാര്‍ സംഘടിപ്പിച്ചു ഏറ്റുമാനൂർ: കോട്ടയം അതിരൂപതയുടെ സാമൂഹിക വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റി നേതൃത്വത്തില്‍ ഗ്രാമതല സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി നിയമ അവബോധന സെമിനാര്‍ സംഘടിപ്പിച്ചു. പോക്‌സോ ആക്ടിനെക്കുറിച്ചും കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും അവർക്കെതിരായുള്ള നിയമസംരക്ഷണ സാധ്യതകളെക്കുറിച്ചും അവബോധം വളര്‍ത്തിയെടുക്കുക ലക്ഷ്യത്തോടെ സംഘടിപ്പിച്ച സെമിനാറി‍ൻെറ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ലൗലി ജോര്‍ജ് നിര്‍വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സി. ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അധ്യക്ഷത വഹിച്ചു. മുനിസിപ്പാലിറ്റി ഒമ്പതാം വാര്‍ഡ് കൗണ്‍സിലര്‍ പ്രിയ സജീവ്, കെ.എസ്.എസ്.എസ് അസി. ഡയറക്ടര്‍ ഫാ. സിറിയക് ഓട്ടപ്പള്ളില്‍ എന്നിവര്‍ സംസാരിച്ചു. നിയമ അവബോധ സെമിനാറിന് കോട്ടയം ജില്ല ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അംഗം സിസ്റ്റര്‍ ജ്യോതിസ് പി. തോമസ് നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.