ആർ.ടി.പി.സി.ആർ പരിശോധന ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും വൈകുന്നു; പൊതുമാനദണ്ഡം വേണമെന്ന്​ ആവശ്യം

ഗാന്ധിനഗർ: അപകടത്തിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നത് സംബന്ധിച്ച് പൊതു മാനദണ്ഡം വേണമെന്ന ആവശ്യം ശക്തമാകുന്നു. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ അടക്കം മുഴുവൻ സർക്കാർ ആശുപത്രികളിലും അപകടങ്ങളിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യുന്നതിനുമുമ്പുള്ള പൊലീസ് ഇൻക്വസ്റ്റ് രണ്ടു രീതിയിലാണ് ഇപ്പോൾ നടന്നുവരുന്നത്. ചില ആശുപത്രികളിലെ ഫോറൻസിക് വിഭാഗം ഡോക്ടർമാറും പൊലീസ് സ്​റ്റേഷൻ അധികൃതരും ആർ.ടി.പി.സി.ആർ പരിശോധന ഇല്ലാതെ മൃതദേഹം ഇൻക്വസ്റ്റ് ചെയ്യുകയും പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തുവരുന്നു. എന്നാൽ, ഭൂരിപക്ഷം ആശുപത്രികളിലും കോവിഡ് നിയന്ത്രങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചിട്ടും കോവിഡ് പരിശോധന വേണമെന്ന് നിർബന്ധം പിടിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിൽ കോവിഡ് പരിശോധന ഇല്ലാതെയും, പരിശോധനക്കുശേഷവും പോസ്റ്റ്മോർട്ടം നടത്തിവരുന്നുണ്ട്. ചില ദിവസങ്ങളിൽ മൃതദേഹങ്ങളുടെ ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും 24 മണിക്കൂറിനുശേഷമാണ് നടക്കുന്നത്. ഇത് ബന്ധുക്കൾക്ക് ഏറെ ബുദ്ധിമുട്ട്​ സൃഷ്​ടിക്കുന്നതായി വ്യാപക പരാതികൾ ഉണ്ട്​. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തുന്നത് സംബന്ധിച്ച് പൊതുമാനദണ്ഡം ഉണ്ടാവണമെന്നാണ് ആവശ്യം. അതേസമയം, പൊലീസ് നടപടിയും പോസ്റ്റ്മോർട്ടവും നടത്തുന്നതിനുള്ള കാലതാമസം മൂലം ബന്ധുക്കൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളും സർക്കാറി‍ൻെറ ശ്രദ്ധയിൽപെടുത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.