കോട്ടയം: നടത്തി. കോട്ടയം താജ് ജുമാമസ്ജിദ് അങ്കണത്തില്‍ നടന്ന പ്രതിഷേധ സംഗമം ചീഫ് ഇമാം എ.പി. ഷിഫാര്‍ കൗസരി ഉദ്ഘാടനം ചെയ്തു. പ്രവാചകനെ ആക്ഷേപിച്ചവര്‍ക്കെതിരെ നടപടി എടുക്കാതെ പ്രതിഷേധിക്കുന്നവർക്കെതിരെ നടപടി എടുക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. പ്രവാചകനെ നിന്ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. ജമാഅത്ത് പ്രസിഡന്‍റ് പി.എ. ഷാനവാസ് അധ്യക്ഷത വഹിച്ചു. സേട്ട് ജുമാമസ്ജിദ് ചീഫ് ഇമാം സാദിഖ് മന്നാനി മുഖ്യപ്രഭാഷണം നടത്തി. പ്രവാചകനിന്ദ: മഹല്ലുകളിൽ പ്രതിഷേധ സംഗമങ്ങൾ നടത്തും - ജമാഅത്ത് കൗൺസിൽ കോട്ടയം: പ്രവാചകനിന്ദക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റി നേതൃത്വത്തിൽ മഹല്ലുകളിൽ പ്രതിഷേധ സംഗമങ്ങൾ നടത്താൻ ദേശീയ സമിതി അംഗം ബഷീര്‍ തേനമ്മാക്കലിൻെറ അധ്യക്ഷതയിൽ നടന്ന ജില്ല നേതൃയോഗം തീരുമാനിച്ചു. 'വിദ്വേഷ മതിലുകള്‍ തകര്‍ത്തെറിയൂ... സ്നേഹക്കോട്ടകള്‍ പടുത്തുയർത്തൂ' വിഷയത്തില്‍ കാമ്പയിൻ 15ന് കോട്ടയത്ത് നടക്കും. സി.പി.ഐ ദേശീയ കൺട്രോൾ കമീഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്‍റ് കരമന ബയാർ വിഷയാവതരണം നടത്തും. വിവിധ മത-സാംസ്കാരിക നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കുമെന്ന് ജില്ല പ്രസിഡന്‍റ് അമീർ ബദരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.