വികസന സെമിനാർ

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ വാർഷിക പദ്ധതിയുടെ ഭാഗമായി നടന്ന സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ അധ്യക്ഷ സുഹ്‌റ അബ്‌ദുൽ ഖാദർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ്‌ ഇല്യാസ്, നഗരസഭ വികസന സ്ഥിരം സമിതി ചെയർമാൻ സുനിത ഇസ്മായിൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ വി.എം. സിറാജ്, നാസർ വെള്ളൂപ്പറമ്പിൽ, ഇമാം മുഹമ്മദ് നദീർ മൗലവി, അനസ് പാറയിൽ, എസ്.കെ. നൗഫൽ, അൻസാരി ഈലക്കയം, പി.എം. അബ്‌ദുൽ ഖാദർ, എ.എം.എ. ഖാദർ എന്നിവർ സംസാരിച്ചു. ----- പടം . ഈരാറ്റുപേട്ട നഗരസഭ സെബാസ്റ്റ്യൻ കുളത്തിങ്കൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു ----- ​ പൂഞ്ഞാർ: പഞ്ചായത്ത്​ സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്‌ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്‍റ്​ ഗീത നോബിൾ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ആർ. മോഹനൻ നായർ, വൈസ് പ്രസിഡന്‍റ്​ തോമസുകുട്ടി കരിയപുരയിടം, ജില്ല പഞ്ചായത്ത്‌ അംഗങ്ങളായ പി. ആർ. അനുപമ, ഷോൺ ജോർജ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം അജിത് കുമാർ, സെക്രട്ടറി കെ.സി. സുഭാഷ് എന്നിവർ സംസാരിച്ചു. --------------- അഭിഭാഷകയോട്​ മോശം പെരുമാറ്റം: യുവാക്കൾ അറസ്റ്റിൽ പാലാ: കോടതിവളപ്പിൽ അഭിഭാഷകയെ അപമാനിക്കാൻ ശ്രമിച്ചവരെ പാലാ പൊലീസ് അറസ്റ്റ് ചെയ്തു. കുറവിലങ്ങാട് സ്​റ്റേഷനിലെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തിയ ഉഴവൂർ പൂവത്തിങ്കൽ ഭാഗത്ത് നെല്ലിക്കയത്തൊട്ടിൽ എബിൻ വർഗീസ് (24), കോഴിക്കൊമ്പ് നീർവെട്ടിക്കൽ വീട്ടിൽ ഹരികൃഷ്ണൻ (23) എന്നിവർ കോടതിയിലുണ്ടായിരുന്ന അഭിഭാഷകയോട് മോശമായി സംസാരിച്ചെന്നാണ് പരാതി. പാലാ പൊലീസ് സ്​റ്റേഷൻ എസ്​.എച്ച്.ഒ കെ.പി. ടോംസന്‍റെ നിർദേശാനുസരണം നടപടിയെടുത്തത്​. -----------

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.