ഹരിവരാസനം ശതാബ്ദി: സംഘാടക സമിതി രൂപവത്​കരണം

കോട്ടയം: സ്വാമി അയ്യപ്പന്‍റെ ഉറക്കുപാട്ടായ ഹരിവരാസനം രചിച്ചതിന്‍റെ ശതാബ്ദി ദേശീയ ആഘോഷം ശബരിമല അയ്യപ്പസേവ സമാജം നേതൃത്വത്തിൽ ആഘോഷിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശനിയാഴ്ച ചെന്നൈയിൽ സംഘാടക സമിതി രൂപവത്​കരണ യോഗം നടക്കും. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദർ രാജൻ, പത്മഭൂഷൻ ഇളയരാജ, ഗായിക കെ.എസ്. ചിത്ര, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്​ അഡ്വ. അനന്തഗോപൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കുമെന്ന് അയ്യപ്പസേവ സമാജം ഫൗണ്ടർ സ്വാമി അയ്യപ്പദാസ് പറഞ്ഞു. വാർത്തസമ്മേളനത്തിൽ ജനറൽ സെക്രട്ടറി അമ്പോറ്റി കോഴഞ്ചേരി, അഡ്വ. ജയൻ ചെറുവള്ളി തുടങ്ങിയവരും പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.