ഈരാറ്റുപേട്ട: ഇനി അരുവിത്തുറ കോളജിലെ പെൺകുട്ടികളെ ശല്യം ചെയ്താൽ മർമത്ത് അടി. അതിനുള്ള പരിശീലനം കോളജിലെ പെൺപടകൾ നേടിക്കഴിഞ്ഞു. കോളജ് വുമൺ സെൽ അഭിമുഖ്യത്തിൽ കേരള പിങ്ക് പൊലീസിന്‍റെയും ഈരാറ്റുപേട്ട ജനമൈത്രി പൊലീസിന്റെയും സഹായത്തോടെ നടത്തുന്ന സ്വയരക്ഷ പരിശീലന ഭാഗമായാണ് രണ്ടുദിനം നീളുന്ന പരിപാടി സംഘടിപ്പിച്ചത്. പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസഫ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്തു. കോഴ്സ് കോഓഡിനേറ്റർ ഫാ. ജോർജ് പുല്ലുകാലായിൽ അധ്യക്ഷത വഹിച്ചു. എ.എസ്.ഐ ബിനോയി തോമസ്, കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, വുമൺ സെൽ കോഓഡിനേറ്റർ തേജിമോൾ ജോർജ്, നാൻസി വി. ജോർജ് തുടങ്ങിയവർ സംസാരിച്ചു. ജില്ല കോഓഡിനേറ്റർ ക്ഷേമ സുഭാഷ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ സിസിര മോൾ തുടങ്ങിയവർ ക്ലാസ് നയിച്ചു. വുമൺ സെൽ ഭാരവാഹികളായ ഡോ. അനു തോമസ്, സ്മിത തോമസ്, ജൂലി ജോൺ, റൈസ ജോർജ്, അപർണ സിറിയക് തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.