കാഞ്ഞിരപള്ളി: പഞ്ചായത്ത് 13ം വാർഡിലെ പുളിക്കത്തോട്ടിൽ സുധാകരൻ- നന്ദിനി എന്നിവർക്ക് കുടുംബശ്രീ സി.ഡി.എസിലെ 319 കുടുംബശ്രീ അംഗങ്ങളിൽനിന്ന് സ്വരൂപിച്ച പണം ഉപയോഗിച്ച് നിർമിക്കുന്ന 419 ച.അടിയുള്ള വീടിന്‍റെ നിർമാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ നിർവഹിച്ചു. ഇവരുടെ വീട് പ്രളയത്തിൽ തകർന്നിരുന്നു. കുടുംബശ്രീയുടെ നേതൃത്വത്തിൽ നേരത്തേ നാലാം വാർഡിലും 12ാം വാർഡിലും വീട് നിർമിച്ച് നൽകിയിരുന്നു. വാർഡംഗം നിസ സലീം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് റോസമ്മ തോമസ് പുളിക്കൽ, സ്ഥിരം സമിതി അധ്യക്ഷരായ വി.എൻ. രാജേഷ്, ശ്യാമള ഗംഗാധരൻ, അംഗങ്ങളായ വി.പി. രാജൻ, മഞ്ജു മാത്യു, സുമി ഇസ്മായിൽ, സിന്ധു സോമൻ, സി.ഡി.എസ് ചെയർപേഴ്സൻ ദീപ്തി ഷാജി, വൈസ് ചെയർപേഴ്സൻ കെ.എൻ. സരസമ്മ, സി.പി.എം കാഞ്ഞിരപ്പള്ളി ലോക്കൽ സെക്രട്ടറി കെ.സി. അജി എന്നിവർ സംബന്ധിച്ചു. -- KTL Tharakkal ചിത്രവിവരണം: കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കുടുംബശ്രീ അംഗങ്ങൾ നിർമിച്ചു നൽകുന്ന വീടിന് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ തറക്കല്ലിടുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.