കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസനബാങ്ക് ഭരണസമിതി അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജോസഫ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിൽ യു.ഡി.എഫ് നോമിനേഷൻ നൽകിയെങ്കിലും പിൻവലിച്ചു. 13 അംഗ ഭരണസമിതിയിൽ കേരള കോൺഗ്രസ് എമ്മിന്‍റെ 12 അംഗങ്ങളും സി.പി.എമ്മിന്‍റെ ഒരംഗവും തെരഞ്ഞെടുക്കപ്പെട്ടു. ബാങ്ക് പ്രസിഡന്‍റ് സ്ഥാനം ആദ്യ രണ്ടുവർഷം സാജൻ തൊടുകയും തുടർന്ന് മൂന്നുവർഷം ജോർട്ടിൻ കിഴക്കേതലയ്ക്കലും പങ്കിടും. ഭരണസമിതി അംഗങ്ങൾ: അജി വെട്ടുകല്ലാംകുഴിയിൽ, ജോർട്ടിൻ കിഴക്കേതലയ്ക്കൽ, പി.സി. ജേക്കബ്, ജോൺ ജോസഫ്, ദാമോദരൻ കെ.എൻ, ബിജോയ് ജോസ്, സാജൻ തോമസ്, അഡ്വ. സുമേഷ്, ആൻഡ്രൂസ്, അഡ്വ. സാജൻ കുന്നത്ത്. വനിതമണ്ഡലം: ഗ്രേസി ജോണി ഇല്ലിക്കൽ, ലിസി പോൾ പന്തിരുവേലിൽ, സെലിൻ സിജോ മുണ്ടമറ്റം. എസ്.സി /എസ്.ടി മണ്ഡലം: പി.പി. സുകുമാരൻ. --- KTL Bank president സാജൻ തൊടുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.