സെന്‍റ്​ ഡൊമിനിക്‌സ്‌ കോളജിന് ഉന്നത വിജയം

കാഞ്ഞിരപ്പള്ളി: എം.ജി സർവകലാശാല വിവിധ ബിരുദ പരീക്ഷകളിൽ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ്‌ കോളജിന്​ വൻനേട്ടം. ബിഎസ്.സി ഫിസിക്സിൽ സാന്ദ്ര സന്തോഷ്, ഐശ്വര്യ പ്രദീപ്, രുക്സാന സിഹാജ് എന്നിവർ യഥാക്രമം ഒന്നും നാലും ആറും റാങ്ക്​ നേടി. ബി.എസ്​സി മാത്തമാറ്റിക്സിൽ കെ.എസ്. നീരജ അഞ്ചും സോമി എലിസബത്ത് സോണി പത്തും റാങ്കുകൾ കരസ്ഥമാക്കി. ബികോമിൽ ഫർസാന പർവീൺ അഞ്ചും ബി.എ. ഹിസ്റ്ററിയിൽ മിനാദ് ഷമീർ ഏഴും ബി.എ ഇംഗ്ലീഷ് മോഡൽ - 2ൽ ശ്രീലക്ഷ്മി എം. നായർ മൂന്നും ആൽഫിയ ആയിഷ സൈനുലാബ്ദീൻ ഒമ്പതും റാങ്കുകൾ നേടി. ബി.കോം മോഡൽ- 2ൽ എം. വിഷ്ണുപ്രിയ അഞ്ചും ബി.എസ്​സി ബോട്ടണി മോഡൽ - 2ൽ ചിന്നു കെ. സാബു ഒന്നും വി.എസ്. സാലു കൃഷ്ണ രണ്ടും ഗായത്രി സി.രാജ് മൂന്നും റാങ്കുകൾ നേടി. വിദ്യാർഥികളെയും അധ്യാപകരെയും കോളജ് മാനേജർ ഫാ. വർഗീസ് പരിന്തിരിക്കൽ, പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ്, മാനേജ്​മെന്‍റ്​ പ്രതിനിധി ഫാ. ഡോ. മനോജ് പാലക്കുടി എന്നിവർ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.