തെറിച്ചുവീണ്​ ലോട്ടറി വിൽപനക്കാരി​

​കോട്ടയം: യുവമോർച്ച മാർച്ചിനുനേരെ പൊലീസ്​ നടത്തിയ ജലപീരങ്കി പ്രയോഗത്തിനിടെ തെറിച്ചുവീണ്​ ലോട്ടറി വിൽപനക്കാരി​. സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോർച്ച പ്രവർത്തകർ കലക്​ടറേറ്റിലേക്ക്​ മാർച്ച്​ നടത്തിയത്​. പ്രകടനമായി എത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച ഉടൻ അപ്രതീക്ഷിതമായി പൊലീസ്​ ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ​ ഇതുവഴി കടന്നുപോകുകയായിരുന്ന ലോട്ടറി വിൽപനക്കാരിയായ കോട്ടയം കാരാപ്പുഴ സ്വദേശി വള്ളിയമ്മാളിനുമേലേക്ക്​ ജലം ചീറ്റിയെത്തി. റോഡിലേക്ക്​​ തെന്നിവീണ ഇവരെ ഉടൻ യുവമോർച്ച പ്രവർത്തകരും പൊലീസും ചേർന്ന്​ എഴുന്നേൽപ്പിച്ചു. ഭയന്നുപോയ ഇവരെ ഉടൻ പൊലീസ് വാഹനത്തിൽ ജില്ല ജനറൽ ആശുപത്രിയിൽ എത്തിച്ചു. ​

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.