കോട്ടയം: സ്വർണക്കടത്ത് കേസിൽ ആരോപണവിധേയനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോർച്ച കോട്ടയം കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ബാരിക്കേഡുകൾ തള്ളിനീക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതിനിടെ, സമീപത്തുനിന്നിരുന്ന ലോട്ടറി വിൽപനക്കാരിയും തെറിച്ചുവീണു. പിന്നീട് നടന്ന യോഗം ബി.ജെ.പി ജില്ല പ്രസിഡന്‍റ് ലിജിൻലാൽ ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ല പ്രസിഡന്‍റ് അശ്വന്ത് മാമലശ്ശേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദിനിൽ ദിനേശ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി ജില്ല ജനറൽ സെക്രട്ടറി എസ്.രതീഷ്, മേഖല സെക്രട്ടറി ടി.എൻ. ഹരികുമാർ, ജില്ല ഉപാധ്യക്ഷൻ കെ.പി. ഭുവനേശ്, ജില്ല സെക്രട്ടറിമാരായ അഖിൽ രവീന്ദ്രൻ, സോബിൻലാൽ, യുവമോർച്ച സംസ്ഥാന സെക്രട്ടറി വി.എസ്. വിഷ്ണു എന്നിവർ സംസാരിച്ചു. -------- പടം- DP
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.