കാഞ്ഞിരപ്പള്ളി: സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗവും സി.ഐ.ടി.യു ജില്ല പ്രസിഡന്‍റുമായ അഡ്വ. റെജി സഖറിയ ഉൾപ്പെടെ അഞ്ചുപേർക്ക് വാഹനാപകടത്തിൽ പരിക്ക്. കൈ ഒടിഞ്ഞ റെജി സഖറിയയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടത്തേക്ക് പോകുംവഴി ദേശീയപാത 183ലെ പാറത്തോട് പഞ്ചായത്ത് ഓഫിസിനുസമീപം ഇദ്ദേഹം സഞ്ചരിച്ച കാറിൽ നിയന്ത്രണം വിട്ടുവന്ന ഓട്ടോ ഇടിക്കുകയായിരുന്നു. കാർ ഡ്രൈവർ പാമ്പാടി അറയ്ക്കപറമ്പിൽ ആർ. ജയചന്ദ്രൻ, ഓട്ടോ ഡ്രൈവർ ചിറ്റടി കമലാഭവനിൽ ഷിബു കുമാർ (42), ഓട്ടോ യാത്രക്കാരായ മുണ്ടക്കയം 31ാം മൈൽ പുതുപറമ്പിൽ പി.ആർ. ഷാജി (54), ഭാര്യ പ്രിയ (48) എന്നിവർക്കും പരിക്കേറ്റു. ഇവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. --- KTL w BL accident ചിത്ര വിവരണം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റെജി സഖറിയ സഞ്ചരിച്ച കാറിൽ ഇടിച്ചപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.