ഇടുക്കിയിൽ ഇന്ന്​ എൽ.ഡി.എഫ്​ ഹർത്താൽ

തൊടുപുഴ: സംരക്ഷിത വനപ്രദേശങ്ങളോട്​ ചേർന്ന ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖല (ഇ.എസ്​.ഇസഡ്​) ഉറപ്പാക്കണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെയും ഇക്കാര്യത്തിൽ കേന്ദ്രത്തിന്‍റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടും ഇടുക്കി ജില്ലയിൽ എൽ.ഡി.എഫ്​ ആഹ്വാനം ചെയ്ത ഹർത്താൽ വെള്ളിയാഴ്ച രാവിലെ ആറ്​ മുതൽ വൈകീട്ട്​ ആറുവരെ നടക്കും. സുപ്രീംകോടതി വിധി അസ്ഥിരപ്പെടുത്തുന്നതിൽ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ പുലർത്തുന്ന നിസ്സംഗതയിൽ പ്രതിഷേധിച്ചും ഭൂപതിവ് ചട്ടങ്ങൾ കാലാനുസൃതമായി ഭേദഗതി ചെയ്യണമെന്ന്​ ആവശ്യപ്പെട്ടും ജൂ​ൺ 16ന്​ യു.ഡി.എഫും ജില്ലയിൽ ഹർത്താൽ ആഹ്വാനം ചെയ്തിട്ടുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.