നെടുംകുന്നം: പഞ്ചായത്തിലെ രണ്ട് പാറമടയും ഒന്നരമാസമായി അടച്ചുപൂട്ടിയതോടെ തൊഴിലാളികൾ പട്ടണിയിലായെന്ന് ഐ.എൻ.ടി.യു.സി നെടുംകുന്നം മണ്ഡലം കമ്മിറ്റി. 500 തൊഴിലാളികൾ പാറമട മേഖലയിൽ മാത്രം ജോലി ചെയ്യുന്നുണ്ട്. പാറമടയുടെ പെർമിറ്റ് പുതുക്കുന്നതിന് കാലതാമസം ഏറുന്നതിനാലാണ് പ്രവർത്തനം നിർത്തേണ്ടി വന്നത്. ജോലി ഇല്ലാതായതോടെ തൊഴിലാളികളുടെ കുടുംബങ്ങൾ ഏറെപ്രതിസന്ധിയിലാണെന്നും നിർമാണ സാമഗ്രികൾക്ക് ബുദ്ധിമുട്ടേറുന്നതിനാൽ കെട്ടിട നിർമാണമടക്കം പാതിവഴിയിൽ മുടങ്ങിയെന്നും ഐ.എൻ.ടി.യുസി ആരോപിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ജിജി പോത്തൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഇ.പി. രാജപ്പൻ നായർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് തങ്കപ്പൻ, സാബു പാറക്കൽ, ജോസ് മാടപ്പള്ളി, ജിബിൻ കുട്ടപ്പൻ, അജയൻ ആലപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.