സ്ത്രീധന ആർഭാട വിവാഹങ്ങൾക്കെതിരെ കാമ്പയിൻ

കൂരാലി: സ്ത്രീധന ആർഭാട വിവാഹങ്ങൾക്കെതിരെ എം.എസ്.എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയി‍ൻെറ ഭാഗമായി പനമറ്റം യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ ശനിയാഴ്ച ശിൽപശാല സംഘടിപ്പിക്കും. ഹിദായത്തുൽ ഇസ്​ലാം മദ്​റസ ഹാളിൽ ഉച്ചക്ക്​ 2.30ന് നടക്കുന്ന ശിൽപശാലയിൽ കാഞ്ഞിരപ്പള്ളി സെൻട്രൽ ജമാഅത്ത് ചീഫ് ഇമാം ഡോ. ഇഅ്​ജാസുൽ കൗസരി വിഷയാവതരണം നടത്തും. ഇമാമുമാരായ ത്വാഹ മൗലവി, കെ.എസ്. മുഹമ്മദ് ഖാൻ മൗലവി, എം.എസ്.എസ് നേതാക്കളായ ഷൈജു ഹസൻ, എൻ. ഹബീസ് ഹലീൽ റഹ്​മാൻ, സി.എം. അനസ് മുഹമ്മദ് എന്നിവർ പങ്കെടുക്കുമെന്ന് യൂനിറ്റ് പ്രസിഡന്‍റ്​ വി.ഐ. അബ്ദുൽ കരീം, സെക്രട്ടറി മുഹമ്മദ് അജ്മൽ.ഐ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.