എം.ജിയിൽ സൈക്കിൾ റാലി

കോട്ടയം: ലോക ബൈസിക്കിൾ ദിനത്തോടനുബന്ധിച്ച് മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിന്‍റെ നേതൃത്വത്തിൽ ഉത്തരവാദിത്ത ടൂറിസം മിഷനുമായി സഹകരിച്ച്​ സൈക്കിൾ റാലി സംഘടിപ്പിച്ചു. സർവകലാശാലയിൽ പുതുതായി ആരംഭിച്ച ഓൺലൈൻ ട്രാവൽ ഏജൻസിയാണ് സൈക്കിൾ റാലിക്ക് നേതൃത്വം നൽകിയത്. വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, പ്രോ-വൈസ് ചാൻസലർ പ്രഫ. സി.ടി. അരവിന്ദകുമാർ, സിൻഡിക്കേറ്റ് അംഗം പ്രഫ. റോബിനറ്റ് ജേക്കബ്, ഉത്തരവാദിത്ത ടൂറിസം മിഷൻ സംസ്ഥാന കോഓഡിനേറ്റർ കെ. രൂപേഷ് കുമാർ, സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസ് മേധാവി ഡോ. ടോണി കെ. തോമസ്, അസി. പ്രഫ. ഡോ. സിന്ധു ആർ. സാബു എന്നിവർ പങ്കെടുത്തു. കുമരകം ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ച ശേഷം വൈകീട്ട് റാലി സർവകലാശാല കാമ്പസിൽ സമാപിച്ചു. സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ ഇരുപത്തിയഞ്ചോളം വിദ്യാർഥികളും അധ്യാപകരുമാണ് റാലിയിൽ പങ്കെടുത്തത്. പടം KTG Cycle Rally 2 എം.ജി സർവകലാശാല സ്കൂൾ ഓഫ് ടൂറിസം സ്റ്റഡീസിലെ വിദ്യാർഥികൾ നടത്തിയ സൈക്കിൾ റാലിയിൽനിന്ന് അനിമൽ അറ്റൻഡർ വാക്-ഇൻ ഇന്റർവ്യൂ കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ബയോസയൻസസിന് കീഴിലുള്ള അനിമൽ ഹൗസിൽ അനിമൽ അറ്റൻഡർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനുള്ള വാക്-ഇൻ ഇന്‍റർവ്യൂ ജൂൺ 14 രാവിലെ 10.30ന് നടക്കും. പത്താം ക്ലാസ് യോഗ്യതയും ലബോറട്ടറി അനിമൽ പരിചരണവുമായി ബന്ധപ്പെട്ട് രണ്ടുവർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് പങ്കെടുക്കാം. 179 ദിവസത്തേക്ക് പ്രതിദിനം 560 രൂപ വേതനത്തിലായിരിക്കും നിയമനം. താൽപര്യമുള്ളവർ ബയോഡാറ്റയും ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസ്സലും സഹിതം അസിസ്റ്റന്റ് രജിസ്ട്രാർ 1 (ഭരണവിഭാഗം) മുമ്പാകെ ഹാജരാകണം. ഫോൺ: 8078820260.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.