പരിസ്ഥിതി ദിനാചരണം നടത്തി

ഈരാറ്റുപേട്ട: മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ സാഫി‍ൻെറ ആഭിമുഖ്യത്തിൽ 'ആവാസപ്പൊരുത്തം' പേരിൽ വിവിധ പരിപാടികളോടെ പരിസ്ഥിതിദിനം ആചരിച്ചു. വൃക്ഷ പരിചയം പരിപാടിക്ക് അധ്യാപകൻ മുഹമ്മദ് ലൈസൽ നേതൃത്വം നൽകി. എ‍ൻെറ ചുറ്റുപാട്, പ്ലാസ്റ്റിക് മാലിന്യ പ്രശ്നങ്ങൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് എം.എഫ്. അബ്ദുൽ ഖാദർ ക്ലാസെടുത്തു. പ്രധാനാധ്യാപിക എം.പി. ലീന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പരിസ്ഥിതി ഗാനാലാപനം, പോസ്റ്റർ പ്രദർശനം തുടങ്ങിയവയും നടന്നു. അധ്യാപകരായ പി.ജി. ജയൻ, ടി.എസ്. അനസ്, ഫൗസി, ഐഷ മുഹമ്മദ്, ഐഷ സിയാദ്, സൈനബ തുടങ്ങിയവർ സംസാരിച്ചു. ----------- ഫോട്ടോ അടിക്കുറിപ്പ്: ഈരാറ്റുപേട്ട മുസ്‌ലിം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച പരിസ്ഥിതിദിന പരിപാടിയിൽ പ്രധാനാധ്യാപിക എം.പി. ലീന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.