അമ്മത്തൊട്ടിലിൽ കുഞ്ഞ്​

അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 25ആമത്തെ കുഞ്ഞാണിത്​ കോട്ടയം: ജില്ല ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി. അഞ്ചുദിവസം പ്രായമായ പെൺകുഞ്ഞിനെ പുലർച്ച 2.50നാണ് അമ്മത്തൊട്ടിലിൽ ലഭിച്ചത്. 'അമ്മുക്കുട്ടി' എന്നുപേരിട്ട കുഞ്ഞിനെ ആശുപത്രിയിലെ നവജാത ശിശുക്കളുടെ നഴ്​സറിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്​. അമ്മത്തൊട്ടിലിൽ ലഭിക്കുന്ന 25ആമത്തെ കുഞ്ഞാണിത്​. ജില്ല പഞ്ചായത്ത്​ പ്രസിഡന്‍റിനെയും കലക്ടറെയും ശിശുക്ഷേമ സമിതിയെയും വിവരം അറിയിച്ചതായി ആശുപത്രി സൂപ്രണ്ട്​ ബിന്ദുകുമാരി അറിയിച്ചു. ശിശുക്ഷേമ സമിതി അടുത്തദിവസം യോഗം ചേർന്നശേഷം കുഞ്ഞിനെ കൈമാറുന്ന കാര്യം തീരുമാനിക്കും. 2009ലാണ്​ ജില്ല ജനറൽ ആശുപത്രിയിൽ അമ്മത്തൊട്ടിൽ തുടങ്ങിയത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.