പ്രകൃതിസംരക്ഷണത്തിൽ സ്ഥാപനങ്ങൾക്കും മുഖ്യപങ്ക് -മന്ത്രി വി.എൻ. വാസവൻ

കോട്ടയം: പ്രകൃതി സംരക്ഷണത്തിലും പച്ചപ്പ് വീണ്ടെടുക്കുന്നതിലും സ്ഥാപനങ്ങൾക്കും സുപ്രധാന പങ്കുവഹിക്കാനാകുമെന്ന് മന്ത്രി വി.എൻ. വാസവൻ. ലോക പരിസ്ഥിതി ദിനാഘോഷത്തോട്​ അനുബന്ധിച്ച് സഹകരണവകുപ്പ് നടപ്പാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയിലൂടെ ഒരുലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പാമ്പാടി സർവിസ് സഹകരണ ബാങ്കിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. പച്ചപ്പ് വീണ്ടെടുത്തെങ്കിൽ മാത്രമേ ജീവജാലങ്ങൾക്ക് നിലനിൽപ്പുള്ളൂ. നാട്ടുമാവിനങ്ങൾ സംരക്ഷിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഒരുലക്ഷം മാവിൻതൈ സഹകരണ സ്ഥാപനങ്ങൾ വഴി നട്ടുപരിപാലിക്കാൻ തീരുമാനിച്ചത്. ഹരിതം സഹകരണത്തിലൂടെ അഞ്ചുവർഷത്തിനുള്ളിൽ അഞ്ചുലക്ഷം വിവിധയിനം വൃക്ഷത്തൈകളാണ് സഹകരണവകുപ്പ് സംസ്ഥാനത്ത് നട്ടുപരിപാലിക്കാൻ തീരുമാനിച്ചത്. നാടിന്‍റെ പച്ചപ്പ് വീണ്ടെടുക്കുന്നതിന് ഇത് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി അധ്യക്ഷതവഹിച്ചു. മാവിൻതൈ വിതരണവും മന്ത്രി നിർവഹിച്ചു. ബാങ്ക് പ്രസിഡന്‍റ്​ റജി സഖറിയ, സർക്കിൾ സഹകരണ യൂനിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ സി.എം. മാത്യു, സഹകരണ ജോയന്‍റ്​ രജിസ്ട്രാർ എൻ. അജിത് കുമാർ, പി.എ.സി.എസ് പ്രസിഡന്‍റ്​ അസോ. ജില്ല സെക്രട്ടറി കെ. ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. -------- KTL TREE- സഹകരണവകുപ്പ് നടപ്പാക്കുന്ന 'ഹരിതം സഹകരണം' പദ്ധതിയിലൂടെ ഒരുലക്ഷം മാവിൻതൈ നട്ടുപരിപാലിക്കുന്നതിന്‍റെ സംസ്ഥാനതല ഉദ്ഘാടനം പാമ്പാടി സർവിസ് സഹകരണ ബാങ്കിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.