പൂഞ്ഞാറിൽ 'ധീര' പദ്ധതി തുടങ്ങി

ഈരാറ്റുപേട്ട: കൗമാരക്കാരായ പെൺകുട്ടികൾക്ക് കരാട്ടേ ഉൾപ്പെടെ ആയോധന കലകളിൽ പരിശീലനം നൽകുന്ന 'ധീര' പദ്ധതിക്ക്​ പൂഞ്ഞാറിൽ തുടക്കം. മൂന്നുമണിക്കൂർ വീതം ആഴ്ചയിൽ രണ്ടുദിവസമാണ് പരിശീലനം. വനിത-ശിശുവികസന-തദ്ദേശ സ്വയംഭരണ വകുപ്പുകൾ ചേർന്നാണ്​ പദ്ധതി നടപ്പാക്കുന്നത്​. ഇതിനായി സംസ്ഥാന സർക്കാർ 68 ലക്ഷം രൂപ വകയിരുത്തി. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. പൂഞ്ഞാർ പഞ്ചായത്ത് പ്രസിഡന്‍റ്​ ഗീത നോബിൾ അധ്യക്ഷതവഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് അംഗം രമ മോഹൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​ തോമസുകുട്ടി കരിയാപുരയിടം, സ്ഥിരംസമിതി അധ്യക്ഷരായ കെ.ആർ. മോഹനൻ നായർ, സുശീല മോഹൻ, ലിസമ്മ സണ്ണി തുടങ്ങിയവർ സംസാരിച്ചു. ----- പടം പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ നടപ്പാക്കുന്ന സ്ത്രീ ശാക്തീകരണ പദ്ധതിയായ 'ധീര'യുടെ ഉദ്ഘാടനം സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.