പൊൻകുന്നം: ചെറുവള്ളിയിലെ ഭക്തരുടെ മനസ്സിലും ഇടം നേടിയ വ്യക്തിയായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച പ്രയാർ ഗോപാലകൃഷ്ണൻ. ശബരിമല യുവതീപ്രവേശ വിഷയം സംബന്ധിച്ച കേസുകളുടെ ഓരോഘട്ടത്തിലും ചെറുവള്ളിയിലെ ജഡ്ജിയമ്മാവൻ എന്ന പ്രതിഷ്ഠക്കുമുന്നിൽ പ്രാർഥനാപൂർവം എത്തിയ പ്രയാറാണ് ഇവിടുത്തുകാരുടെ മനസ്സിൽ. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായിരിക്കെ ബോർഡിന്‍റെ തന്നെ ക്ഷേത്രമായ ചെറുവള്ളി ദേവീക്ഷേത്രത്തിൽ ശബരിമല വിഷയത്തിൽ പ്രാർഥനകളും പൂജകളും യജ്ഞങ്ങളും സംഘടിപ്പിച്ചിരുന്നു പ്രയാർ. കോടതി വ്യവഹാരങ്ങളിലുൾപ്പെടുന്നവർ അനുഗ്രഹത്തിനായി ഉപാസിക്കുന്ന ജഡ്ജിയമ്മാവൻ നടയിൽ നാരായണീയ പാരായണ യജ്ഞം ഉൾപ്പെടെ വിവിധ ചടങ്ങുകൾ പ്രയാർ നടത്തി. തന്‍റെ നാട്ടിൽനിന്നുള്ള നിരവധി ഭക്തജനങ്ങളെക്കൂടി എത്തിച്ചാണ് പ്രാർഥനയജ്ഞം നടത്തിയത്. കോടതിക്കേസുകളിൽ അനുകൂല വിധിക്കായി വിശ്വാസികൾ ഇവിടെ എത്താറുണ്ട്. തിരുവിതാംകൂറിൽ ജഡ്ജിയായിരുന്ന തലവടി രാമവർമപുരത്തുമഠം ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെയാണ് ജഡ്ജിയമ്മാവൻ എന്ന പേരിൽ ചെറുവള്ളി ക്ഷേത്രത്തിലെ ഉപദേവാലയത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. തെറ്റായ ഒരു വിധി നടപ്പാക്കിയതിന്‍റെ പേരിൽ സ്വയം മരണം സ്വീകരിച്ച ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെ പ്രശ്‌നവിധിപ്രകാരമാണ് പ്രതിഷ്ഠിച്ചത്. ----- KTL VZR 2 Prayar Gopalakrishnan ചിത്രവിവരണം ചെറുവള്ളി ജഡ്ജിയമ്മാവൻ കോവിലിൽ പ്രയാർ ഗോപാലകൃഷ്ണൻ (ഫയൽചിത്രം)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.