'വൃക്ഷസമൃദ്ധി'; വൃക്ഷത്തൈ വിതരണം തുടങ്ങി

കോട്ടയം: മാനവരാശി നേരിടുന്ന ഏറ്റവും ഗൗരവമേറിയ പ്രശ്നം ആഗോളതാപനമാണെന്നും ഇതിനെ ചെറുക്കാൻ മുന്നിട്ടിറങ്ങണമെന്നും മന്ത്രി വി.എൻ. വാസവൻ. വനംവകുപ്പ് സാമൂഹിക വനവത്​കരണ വിഭാഗം, ജില്ല പഞ്ചായത്ത്, മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവ സംയുക്തമായി നടപ്പാക്കുന്ന 'വൃക്ഷസമൃദ്ധി' പദ്ധതിയിൽ ഉൽപാദിപ്പിച്ച വൃക്ഷത്തൈകളുടെ ജില്ലതല വിതരണം, തൈനടീൽ, വന മഹോത്സവം എന്നിവയുടെ ഉദ്ഘാടനം അതിരമ്പുഴ വേദവ്യാസഗിരിയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ നിർമല ജിമ്മി അധ്യക്ഷതവഹിച്ചു. കലക്ടർ ഡോ. പി.കെ. ജയശ്രീ പരിസ്ഥിതി ദിന സന്ദേശം നൽകി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്​ ആര്യ രാജൻ മന്ത്രിയിൽനിന്ന്​ വൃക്ഷത്തൈ ഏറ്റുവാങ്ങി. -------- KTL VRIKSHA SAMRUDHI- വൃക്ഷസമൃദ്ധി പദ്ധതി ജില്ലതല ഉദ്ഘാടനം അതിരമ്പുഴ വേദവ്യാസഗിരിയിൽ മന്ത്രി വി.എൻ. വാസവൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.