പരിസ്ഥിതി ദിനം

എരുമേലി: പരിസ്ഥിതി ദിനത്തോട്​ അനുബന്ധിച്ച് എരുമേലി മഹല്ല മുസ്​ലിം ജമാഅത്ത്​ ആഭിമുഖ്യത്തിൽ നടത്തിയ വൃക്ഷത്തൈ വിതരണ ഉദ്​ഘാടനം പ്രസിഡന്‍റ്​ പി.എ ഇർഷാദ് നിർവഹിച്ചു. ഇമാം ഹാമിദ് ഖാൻ ബാക്കവി പരിസ്ഥിതിദിന സന്ദേശം നൽകി. പള്ളിയങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. ജമാഅത്ത് സെക്രട്ടറി സി.എ.എം. കരീം, പി.ടി.എ പ്രസിഡന്‍റ്​ അബ്‌ദുൽ അസീസ്, സുലൈമാൻ മൗലവി, സക്കീർ മൗലവി, സാദത്ത് മൗലവി, കമ്മിറ്റി അംഗം അജ്മൽ തുടങ്ങിയവർ നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐ എരുമേലി മേഖല കമ്മിറ്റി പരിസ്ഥിതിദിനാചരണം പരിസ്ഥിതി പ്രവർത്തകൻ രവീന്ദ്രൻ എരുമേലി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്‍റ്​ അബ്ദുൽ ഷമീം അധ്യക്ഷതവഹിച്ചു. എസ്.എഫ്.ഐ ഏരിയ സെക്രട്ടറി ബാരി എം.ഇർഷാദ്, വിഷ്ണു, നിഷാദ്, നിഖിൽ വിജയൻ, അബ്ദുൽ ഷെബിൻ, അൻഷാദ്, നവീൻ ബോസ്, അനീഷ് മോൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.