കോട്ടയം: ബഫര്‍സോണ്‍ വനത്തിനുള്ളില്‍ മാത്രമായി നിജപ്പെടുത്തി വനാതിര്‍ത്തി പുനര്‍നിർണയിക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി.സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു. ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ബഫര്‍സോണായി കണക്കാക്കി കര്‍ഷകരുള്‍പ്പെടെ മലയോരജനതയുടെ ജീവിതത്തിന് വെല്ലുവിളിയുയര്‍ത്തുന്ന സുപ്രീം കോടതി വിധി രാജ്യത്തുടനീളം വന്‍ പ്രത്യാഘാതമുണ്ടാക്കും. വനവത്കരണത്തിന്റെ മറവില്‍ കര്‍ഷകഭൂമി കൈയേറാന്‍ ആരെയും അനുവദിക്കില്ല. സുപ്രീംകോടതി വിധി വനാതിര്‍ത്തിക്ക് പുറത്തേക്ക് പരിസ്ഥിതി ലോലമേഖല വ്യാപിപ്പിക്കാനുള്ള നിർദേശമായി വ്യാഖ്യാനിച്ച് ഉദ്യോഗസ്ഥ ഇടപെടലുകളുണ്ടായാല്‍ കര്‍ഷകര്‍ അംഗീകരിക്കില്ല. വനവും വന്യജീവികളെയും സംരക്ഷിക്കാന്‍ നിയമങ്ങള്‍ സൃഷ്ടിക്കുന്നവരും ഉത്തരവുകളിറക്കുന്നവരും നീതിനിർവഹണ സംവിധാനങ്ങളും കൃഷിഭൂമിയില്‍ ജീവിക്കാന്‍വേണ്ടി കഷ്ടപ്പെടുന്ന കര്‍ഷകരെ ബലിയാടാക്കുന്നത് അപലപനീയമാണ്. ഖനനവും വന്‍കിട ഫാക്ടറികളും കര്‍ഷകരുടേതല്ല. ഖനനമാഫിയകള്‍ സംരക്ഷിത വനമേഖലകളിലുണ്ടെങ്കില്‍ വനംവകുപ്പിന്‍റെയും രാഷ്ട്രീയ ഭരണനേതൃത്വങ്ങളുടെയും ഒത്താശയോടെയാണിവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.