പൊലീസ് ഉദ്യോഗസ്ഥർക്ക്​ ബോധവത്​കരണ ക്ലാസ്

കോട്ടയം: ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥർക്കായി ജില്ല ലീഗൽ സ‍ർവിസ് അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ബോധവത്​കരണ ക്ലാസ് സംഘടിപ്പിച്ചു. ലീഗൽ സർവിസ്​ അതോറിറ്റി മെംബർ സെക്രട്ടറിയും ജില്ല ജഡ്​ജിയുമായ കെ.ടി. നിസാര്‍ അഹമ്മദ് ക്ലാസ് നയിച്ചു. ജില്ല പൊലീസ് മേധാവി ഡി. ശിൽപ, ലീഗൽ സർവിസ്​ അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ല ജഡ്​ജിയുമായ എന്‍. ഹരികുമാര്‍, സബ്​ ജഡ്​​ജി എസ്​. സുധീഷ്‌കുമാര്‍ എന്നിവർ പങ്കെടുത്തു. ---------- മദ്​റസ പ്രവേശനം കോട്ടയം: വിസ്ഡം എജുക്കേഷനൽ ബോർഡി‍ൻെറ നേതൃത്വത്തിൽ കോട്ടയം ചന്തക്കടവിലെ സലഫി കൾച്ചറൽ സെന്‍ററിലെ അൽ ഹിക്മ ഇസ്‌ലാഹിയ മദ്​റസയിലേക്ക്​ വിദ്യാർഥി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഫോൺ: 9746008492, 7892148781. -------- നാടൻ പന്തുകളി മത്സരം വാകത്താനം: പ്രോഗ്രസീവ് ക്ലബ് ആൻഡ്​ ലൈബ്രറിയുടെയും നേറ്റിവ് ബാൾ ഫെഡറേഷന്‍റയും ആഭിമുഖ്യത്തിൽ തൃക്കോതമംഗലം ഗവ. ഹൈസ്ക്കൂൾ മൈതാനിയിൽ നടക്കുന്ന നാടൻ പന്തുകളി മത്സരത്തിൽ ഞായറാഴ്ച തിരുവഞ്ചൂർ - വാകത്താനം ടീമുകൾ മത്സരിക്കും -------------- കുമരകം ടൗൺ ബോട്ട് ക്ലബ് ടീം സെലക്​ഷൻ ഇന്ന് കുമരകം: പുന്നമടയിൽ ഹാട്രിക് ഉൾപ്പെടെ നിരവധി വിജയഗാഥകൾ രചിച്ച കുമരകം ടൗൺ ബോട്ട് ക്ലബ് ഈ വർഷത്ത നെഹ്റു ട്രോഫി, ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങൾക്ക്​ ടീം സെലക്​ഷൻ ഞായറാഴ്ച നടത്തും. ടീമിനൊപ്പം ചേരാൻ ആഗ്രഹിക്കുന്ന തുഴച്ചിൽക്കാർ രാവിലെ ഒമ്പതിന്​ കുമരകം ശ്രീകുമാരമംഗലം ഹൈസ്കൂൾ മൈതാനത്ത് എത്തണമെന്ന് ക്ലബ് പ്രസിഡന്‍റ്​ വി.എസ്. സുഗേഷ് അറിയിച്ചു. കായികക്ഷമത പരിശോധനയിൽ തെരഞ്ഞെടുക്കപ്പെടുന്ന തുഴച്ചിൽകാർക്ക് മത്സരത്തിന് മുന്നോടിയായി പ്രത്യേക കായിക പരിശീലനം നൽകും. നെഹ്റു ട്രോഫിയിൽ തങ്ങളുടെ നിലവിലെ ഹാട്രിക് നിലനിർത്താനായി പൊരുതുന്ന ക്ലബിന് ഈ വർഷത്തെ മത്സരം ഏറെ നിർണായകമാണ്. അതിനാൽ മികച്ച തയാറെടുപ്പുകളോടെയാണ് ടീം മത്സരത്തിനായി പുന്നമടയിലേക്ക് പുറപ്പെടുകയെന്ന് ക്ലബ് ഭാരവാഹികൾ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.