ശുചിത്വ സന്ദേശവുമായി വാഴൂർ പഞ്ചായത്ത്

വാഴൂർ: മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ മുന്നോടിയായി പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്ഥിരംസമിതിയുടെ നേതൃത്വത്തിൽ ശുചിത്വ സന്ദേശയാത്ര സംഘടിപ്പിച്ചു. പഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യവിഭാഗം ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ മേഖലകളിൽ രണ്ടു ജാഥകളാണ് പര്യടനം നടത്തിയത്. പഞ്ചായത്ത് പ്രസിഡന്‍റ്​ വി.പി. റെജി ജാഥ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്​ സിന്ധു ചന്ദ്രൻ, സ്ഥിരംസമിതി അധ്യക്ഷരായ ശ്രീകാന്ത് തങ്കച്ചൻ, ഡി. സേതുലക്ഷ്മി എന്നിവർ പങ്കെടുത്തു. --------- KTL VZR 2 Suchitha Yathra ചിത്രവിവരണം വാഴൂർ പഞ്ചായത്തി‍ൻെറ ശുചിത്വ സന്ദേശയാത്ര പ്രസിഡന്‍റ്​ വി.പി. റെജി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.