പരിസ്ഥിതി ദിനാചരണം

ചങ്ങനാശ്ശേരി: പരിസ്ഥിതി വാരാചരണ പരിപാടികളുടെ ഭാഗമായി സ്‌കൂള്‍ കുട്ടികള്‍ക്കായി കുട്ടിത്തോട്ടം-2022 ജൈവ പച്ചക്കറി കൃഷിത്തോട്ടം നിര്‍മാണത്തിന് ചങ്ങനാശ്ശേരി ഗവ. ഹൈസ്‌കൂളില്‍ തുടക്കംകുറിച്ചു. ചാസ് ഡയറക്ടര്‍ ഫാ. തോമസ് കുളത്തുങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ എന്‍. രഘു അധ്യക്ഷതവഹിച്ചു. ചാസും റേഡിയോ മീഡിയ വില്ലേജും സംയുക്തമായി സംഘടിപ്പിക്കുന്ന 'പ്രകൃതി-2022'‍ൻെറ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. കുപ്പിയും ചില്ലുകളും ശേഖരിക്കും ചങ്ങനാശ്ശേരി: പരിസ്ഥിതി ദിനാചരണ ഭാഗമായി കുറിച്ചി പഞ്ചായത്ത് 16ആം വാര്‍ഡില്‍ ഞായറാഴ്ച രാവിലെ 10 മുതല്‍ ഒരുമണി വരെ ചകിരിക്കമ്പിനിക്കു സമീപം ഹരിതകര്‍മ സേനയുടെ നേതൃത്വത്തില്‍ ചില്ലുകുപ്പിയും കുപ്പിച്ചില്ലുകളും ശേഖരിക്കും. 50 രൂപ യൂസര്‍ ഫീ അടക്കണം. വീടുകളിലെത്തി കുപ്പി മാലിന്യം ശേഖരിക്കില്ലെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്‍റ്​അനീഷ് തോമസ് നെടുംപറമ്പില്‍ അറിയിച്ചു. -------- പരിപാടികൾ ഇന്ന്​ ചങ്ങനാശ്ശേരി തെങ്ങണ നെഹ്​റു മെമ്മോറിയല്‍ പബ്ലിക് ലൈബ്രറി: സൗജന്യ വൃക്ഷത്തൈ -പഠനോപകരണ വിതരണം ഉദ്​ഘാടനം: ജോബ് മൈക്കിള്‍ എം.എല്‍.എ -3.00 ഇത്തിത്താനം സര്‍വിസ് സഹകരണബാങ്ക്: സൗജന്യ മാവിന്‍തൈ വിതരണം -രാവിലെ 10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.