എം.ജി സർവകലാശാല പരിസ്ഥിതി ദിനാചരണം തുടങ്ങി

കോട്ടയം: എം.ജി സർവകലാശാലയിലെ ഈ വർഷത്തെ ലോക പരിസ്ഥിതി ദിനാചരണ പരിപാടികൾ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സർവകലാശാല കാമ്പസിൽ ഫലവൃക്ഷ ഉദ്യാനത്തിനായി ഒരുക്കിയ സ്ഥലത്ത്​ മന്ത്രി മാവിൻതൈ നട്ടു. അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതിയുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ വൈസ് ചാൻസലർ പ്രഫ. സാബു തോമസ്, സിൻഡിക്കേറ്റ് അംഗം ഡോ. എ. ജോസ്, രജിസ്ട്രാർ പ്രഫ. ബി. പ്രകാശ്കുമാർ, പരീക്ഷ കൺട്രോളർ ഡോ. സി.എം. ശ്രീജിത്ത്, അഖിലേന്ത്യ സമാധാന ഐക്യദാർഢ്യ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഡി.ബി. ബിനു, ജില്ല സെക്രട്ടറി ബൈജു വയലത്ത്, സർവകലാശാല ഫിനാൻസ് ഓഫിസർ ബിജു മാത്യു, ജോയന്‍റ്​ രജിസ്ട്രാർ ബാബുരാജ് എ. വാര്യർ, കോട്ടയം ഡിവിഷൻ അസിസ്റ്റന്‍റ്​ കൺസർവേറ്റർ കെ.എ. സാജു തുടങ്ങിയവർ പങ്കെടുത്തു. -------- ഫോട്ടോ: KTL Environmental Day എം.ജി സർവകലാശാലയിൽ പരിസ്ഥിതി ദിനാചരണ പരിപാടികൾക്ക്​ തുടക്കംകുറിച്ച്​ മന്ത്രി ജെ. ചിഞ്ചുറാണി വൃക്ഷത്തൈ നടുന്നു ------- ഡോ. ഇ.എൻ. ശിവദാസൻ എൻ.എസ്.എസ് പ്രോഗ്രാം കോഓഡിനേറ്റർ കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല നാഷനൽ സർവിസ് സ്‌കീം പ്രോഗ്രാം കോഓഡിനേറ്ററായി ഡോ. ഇ.എൻ. ശിവദാസൻ ചുമതലയേറ്റു. സെന്‍റ്​ തോമസ് കോളജ് കോഴഞ്ചേരി, ടി.കെ.കെ.എം കോളജ് ഹരിപ്പാട്, എസ്.എൻ കോളജ് ചേർത്തല എന്നിവിടങ്ങളിൽ അധ്യാപകനായും ആലത്തൂർ എസ്.എൻ കോളജിൽ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട് നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സർവകലാശാല കാമ്പസിലെയും അഫിലിയേറ്റഡ് കോളജുകളിലെയും നാഷനൽ സർവിസ് സ്‌കീം പ്രവർത്തനങ്ങളുടെ മേൽനോട്ടച്ചുമതല പ്രോഗ്രാം കോഓഡിനേറ്റർക്കാണ്. -- ഫോട്ടോ: KTL EN Sivadasan ഡോ. ഇ.എൻ. ശിവദാസൻ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.