വെള്ളറപ്പള്ളി-മങ്ങാട്ടുപടി റോഡ് സഞ്ചാരയോഗ്യമാക്കണം

ചാമംപതാൽ: വെള്ളറപ്പള്ളി-മങ്ങാട്ടുപടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമിതി നേതൃത്വത്തിൽ വാഴൂർ പഞ്ചായത്ത് ഓഫിസ് പടിക്കൽ ധർണ നടത്തി. റോഡ് തകർന്നിട്ട് നാലു വർഷമായതായി പൗരസമിതി പ്രവർത്തകർ പറഞ്ഞു. പനന്താനം മിച്ചഭൂമി കോളനിയടക്കം സ്ഥലങ്ങളിലേക്ക് സ്കൂൾ ബസുകൾ പോലും വരാതായി. തവളപ്പാറ മുതൽ മിച്ചഭൂമി കോളനി ജങ്​ഷൻ വരെ കോൺക്രീറ്റ് ചെയ്യുകയും ബാലവാടിക്ക് സമീപം റോഡിന് സംരക്ഷണഭിത്തി കെട്ടണമെന്നും ധർണ ഉദ്ഘാടനം ചെയ്ത് മാത്തുക്കുട്ടി കുമ്മൻകുളം ആവശ്യപ്പെട്ടു. രാജു കിഴക്കയിൽ, ജിൻസ് പുളിക്കത്തടം, ജോസ് വെള്ളാന്തടം, പി.സി. രാജൻ, ദീപ ഗോപകുമാർ, ഹനീഫ ആനിക്കാട്ടുപറമ്പിൽ എന്നിവർ സംസാരിച്ചു. KTL VZR 1 Vellarappally Road ചിത്രവിവരണം വെള്ളറപ്പള്ളി-മങ്ങാട്ടുപടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന്​ ആവശ്യപ്പെട്ട് പൗരസമിതി നേതൃത്വത്തിൽ വാഴൂർ പഞ്ചായത്ത് ഓഫിസ് പടിക്കൽ നടത്തിയ ധർണ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.