കോട്ടയം: കോൺക്രീറ്റ് മിക്‌സിങ് യൂനിറ്റ് വാഹനത്തിൽനിന്ന് സിമന്‍റ് മിശ്രിതം റോഡിലേക്ക് പരന്നൊഴുകി. ഇന്നലെ ഉച്ചക്ക് രണ്ടോടെ പുളിമൂട് ജങ്ഷനിലായിരുന്നു സംഭവം. പഴയ ശീമാട്ടി റൗണ്ടാന ഭാഗംവരെ റോഡിലാണ് മിശ്രിതം വീണു. ചങ്ങനാശ്ശേരി ഭാഗത്തുനിന്ന് കോട്ടയത്തേക്കുവന്ന വാഹനമാണ് പൊല്ലാപ്പ് സൃഷ്ടിച്ചത്. റോഡിൽ കല്ലും സിമന്‍റും പരന്നത് പിന്നാലെയെത്തിയ വാഹനങ്ങൾക്ക് യാത്രതടസ്സം സൃഷ്ടിച്ചു. വിവരം അറിഞ്ഞ് കോട്ടയം അഗ്നിരക്ഷ സേനാ യൂനിറ്റ് അംഗങ്ങളെത്തി റോഡ് കഴുകി വൃത്തിയാക്കി. സംഭവത്തെ തുടർന്ന് നഗരത്തിൽ ഗതാഗത തടസ്സവും ഉണ്ടായി. ---------- പ്രവേശനോത്സവം കോട്ടയം: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ കാതോലിക്കേറ്റ് ആൻഡ് എം.ഡി സ്കൂൾസ് കോർപറേറ്റ് മാനേജ്മെന്റ് സ്കൂളുകളിലെ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം ബുധനാഴ്ച 11ന് നടക്കും. കോർപറേറ്റ് മാനേജർ ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത എം.ഡി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.