കാര്‍ കുരിശ്ശടിയിലേക്ക് ഇടിച്ചുകയറി

നെടുംകുന്നം: നിയന്ത്രണംവിട്ട കാര്‍ നിര്‍ത്തിയിട്ട വാഹനത്തിലിടിച്ചശേഷം റോഡിന്‍റെ എതിര്‍വശത്തെ കുരിശ്ശടിയിലേക്ക് ഇടിച്ചുകയറി. യാത്രക്കാര്‍ക്ക് പരിക്കില്ല. ചൊവ്വാഴ്ച വൈകീട്ട് ആറിന് കറുകച്ചാല്‍-മണിമല റോഡില്‍ പരുത്തിമൂട്ടിലെ നെടുമണ്ണിലാണ് സംഭവം. പത്തനാട്ടുനിന്ന്​ നെടുംകുന്നം ഭാഗത്തേക്ക് വന്ന സ്ത്രീ ഓടിച്ച കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ട മറ്റൊരു വാഹനത്തിലിടിച്ച ശേഷം നിയന്ത്രണംവിട്ട് എതിര്‍വശത്തേക്ക് നീങ്ങി ഫാത്തിമാമാതാ പള്ളിയുടെ കുരിശ്ശടിയിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. മതിലുകള്‍ ഭാഗികമായി തകര്‍ന്നു. പള്ളിക്ക് മുന്‍വശത്തെ റോഡില്‍ ആളില്ലാത്തതിനാല്‍ വലിയ അപകടം ഒഴിവായി. ----------- നെടുമണ്ണി ഫാത്തിമാമാതാ പള്ളിയുടെ കുരിശ്ശടിയിലേക്ക് ഇടിച്ചുകയറിയ കാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.