മുല്ലപ്പെരിയാർ ജലം തുറന്നുവിടാൻ തമിഴ്നാട് മന്ത്രി ഇന്ന് തേക്കടിയിൽ

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന്​ ഔദ്യോഗികമായി തമിഴ്നാട്ടിലേക്ക് ജലം തുറന്നുവിടാൻ തമിഴ്നാട് സഹകരണ മന്ത്രി ഐ. പെരിയസ്വാമി ബുധനാഴ്ച തേക്കടിയിലെത്തും. രാവിലെ തേക്കടി ഷട്ടറിൽ പൂജക്കും പ്രാർഥനക്കും ശേഷം ജലം തുറന്നുവിടും. തേനി കാർഷിക മേഖലയിലെ 14,707 ഏക്കറിൽ ആദ്യഘട്ട നെൽകൃഷിക്കായി സെക്കൻഡിൽ 300 ഘനയടി ജലമാണ് 120 ദിവസത്തേക്ക് തുറന്നുവിടുക. കർഷകർ തമിഴ്നാട് സർക്കാറിനോട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഒന്നാം തീയതി തന്നെ ഷട്ടർ തുറന്ന് ജലം ഒഴുക്കുന്നത്. ഇതിന്​ പിന്നാലെ വൈദ്യുതി ഉപയോഗം പുനരാരംഭിക്കുന്നതിനായും കൂടുതൽ ജലം തുറന്നുവിടും. തേക്കടി ഷട്ടറിൽ നടക്കുന്ന പരിപാടികൾക്ക് തേനി കലക്ടർ കെ.വി. മുരളീധരൻ നേതൃത്വം നൽകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.