റബർപാലിലെ ഉണക്കുതൂക്കം പരിശോധനക്ക്​​ സ്വകാര്യലാബുകൾക്ക്​ അനുമതി

കോട്ടയം: റബര്‍പാലിലെ ഉണക്ക റബര്‍ തൂക്കം (ഡി.ആര്‍.സി) കണ്ടുപിടിക്കുന്നതിന് സ്വകാര്യമേഖലയിലുള്ള ലബോറട്ടറികള്‍ക്ക് റബര്‍ബോര്‍ഡ് അംഗീകാരം നല്‍കി. ഡി.ആര്‍.സി പരിശോധനക്ക്​ തെരഞ്ഞെടുക്കപ്പെട്ട ലബോറട്ടറികള്‍ക്കുള്ള അനുമതിപത്രം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ. കെ.എന്‍. രാഘവന്‍ കൈമാറി. റബര്‍ ലാബ്‌സ് (റിറ്റ്‌സ്‌ബെന്‍ ട്രേഡേഴ്‌സ്, മക്കര, പത്തനാപുരം), എ.ടി.ആര്‍ പോളിമേഴ്‌സ് (കൊരട്ടി, എരുമേലി) ഫൈറ്റോക്രോം ബയോസയന്‍സ് (കുമരനെല്ലൂര്‍, മുക്കം) ലബോറട്ടറികള്‍ക്കാണ് അംഗീകാരം നൽകിയത്. ഈ ലബോറട്ടറികളുടെ പ്രവര്‍ത്തനങ്ങള്‍, പരിശോധനഫലങ്ങളുടെ കൃത്യത എന്നിവ റബര്‍ബോര്‍ഡിന്‍റെ എൻജിനീയറിങ് ആൻഡ്​ പ്രോസസിങ് വിഭാഗത്തിന്‍റെ നിരീക്ഷണത്തിലായിരിക്കും. റബര്‍ കര്‍ഷകര്‍ക്ക് ഡി.ആര്‍.സി പരിശോധനക്കുള്ള സൗകര്യങ്ങള്‍ വർധിപ്പിക്കാൻ കേരളത്തിന്‍റെ മറ്റ് ഭാഗങ്ങളിലും വടക്കുകിഴക്കന്‍ മേഖലകളിലും ഇത്തരത്തിലുള്ള കൂടുതൽ ലബോറട്ടറികള്‍ക്ക് അംഗീകാരം നല്‍കാനാണ് റബര്‍ബോര്‍ഡ് ഉദ്ദേശിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.