രാമപുരം: മാര്‍ ആഗസ്തിനോസ് കോളജിൻെറ ആഭിമുഖ്യത്തില്‍ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാർഥികള്‍ക്കായി നടത്തുന്ന 'ഐഡിയത്തോണ്‍ 2022'ൻെറ മാണി സി.കാപ്പന്‍ എം.എല്‍.എ. നിര്‍വഹിച്ചു. വിദ്യാർഥികള്‍ക്ക് ശാസ്ത്ര, സാങ്കേതിക, ബിസിനസ് മേഖലകളില്‍ അവരുടെ നൂതന ആശയങ്ങള്‍ തയാറാക്കി അവതരിപ്പിക്കുന്നതിന് അവസരം ഒരുക്കുന്നതാണ് പരിപാടി. കോളജ് വെബ്‌സൈറ്റിലൂടെ 30വരെ രജിസ്റ്റര്‍ ചെയ്യാം. സീനിയർ സിറ്റിസൺസ് സമ്മേളനം പൊൻകുന്നം: സീനിയർ സിറ്റിസൺസ് വെൽഫെയർ അസോ. സമ്മേളനം ആർ.വി. ജോസഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ആർ. മുരളീധരൻനായർ അധ്യക്ഷതവഹിച്ചു. എം.എൻ. രാമചന്ദ്രൻപിള്ള, എൻ.ബി. പിള്ള എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.