ചിൽഡ്രൻസ് ഹോമിന് ചെടിച്ചട്ടികളുമായി എം.ജി.യു ഗ്രീൻലാബ്

കോട്ടയം: മഹാത്മഗാന്ധി സർവകലാശാല ഹരിതചട്ട പാലനത്തി‍ൻെറ ഭാഗമായി നടപ്പാക്കുന്ന 'നിർമലം എം.ജി.യു' പദ്ധതിക്കുകീഴിൽ രൂപംകൊടുത്തിട്ടുള്ള എം.ജി.യു ഗ്രീൻ ലാബ് തയാറാക്കിയിട്ടുള്ള 100 ചെടിച്ചട്ടികൾ തിരുവഞ്ചൂരിലെ ഗവ. ചിൽഡ്രൻസ് ഹോമിന് കൈമാറി. ജോയന്‍റ്​ രജിസ്ട്രാർ ബാബുരാജ് എ.വാര്യർ ചട്ടികൾ കൈമാറി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. കൃഷിയിലും ഉദ്യാന പരിപാലനത്തിലും താൽപര്യമുള്ളവർക്കായി ജൈവവളങ്ങളും മിശ്രിതം ചെയ്ത മണ്ണും നിറച്ച ഗ്രോബാഗുകളും ചെടിച്ചട്ടികളും ഗ്രീൻലാബിൽനിന്ന് പരിമിതമായ വിലക്ക് വിതരണം ചെയ്യും. ചെടിച്ചട്ടികൾ വാങ്ങുന്നവർക്ക് ഗുണമേന്മയുള്ള തൈകളും ലഭിക്കും. ചെടിച്ചട്ടികളും ഗ്രോബാഗുകളും ആവശ്യമുള്ളവർ 9447507380 എന്ന നമ്പറിലേക്ക് MGUGL ആവശ്യക്കാര‍ൻെറ പേര് മൊബൈൽ നമ്പർ എന്ന ക്രമത്തിൽ എസ്.എം.എസ് അയച്ചാൽ മതിയാകും. ഡി.സി.പി.ഒ കെ.എസ്. മല്ലിക അധ്യക്ഷതവഹിച്ചു. ചിൽഡ്രൻസ് ഹോം സൂപ്രണ്ട് എൻ.ഡി. മഹേശൻ, എസ്.ബി.ഐ റീജനൽ മാനേജർ ബി. ബിജേഷ്, സജീവ്, ദീപ, ജിഷ്ണു തുടങ്ങിയവർ പങ്കെടുത്തു. KTL GREEN LAB : കോട്ടയം ഗവ. ചിൽഡ്രൻസ് ഹോമിന് മഹാത്മഗാന്ധി സർവകലാശാല നൽകിയ പ്ലാന്‍റ്​ നൗ പോട്ടുകൾ ജോയന്‍റ്​ രജിസ്ട്രാർ ബാബുരാജ് എ.വാര്യർ കൈമാറുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.