പൊലീസ്‌ അസോ. ജില്ല സമ്മേളനം

കോട്ടയം: കേരള പൊലീസ്‌ അസോ. 36ആം ജില്ല സമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ ആൻസ്‌ കൺവെൻഷൻ സെന്‍ററിൽ നടക്കും. ബുധനാഴ്‌ച രാവിലെ 10ന്​ പ്രതിനിധി സമ്മേളനം ജില്ല പൊലീസ്​ മേധാവി ഡി. ശിൽപ ഉദ്‌ഘാടനം ചെയ്യും. ക്രൈംബ്രാഞ്ച്‌ ഡിവൈ.എസ്‌.പി സാബു മാത്യു മുഖ്യാതിഥിയാകും. 4.30ന്‌ കുടുംബസംഗമം ജില്ല പഞ്ചായത്ത്‌ പ്രസിഡന്‍റ്​ നിർമല ജിമ്മി ഉദ്‌ഘാടനം ചെയ്യും. അഡീ. എസ്‌.പി എസ്‌. സുരേഷ്​കുമാര്‍ മുഖ്യാതിഥിയാകും. തുടർന്ന്‌ വൈകീട്ട്​ ആയോധനവാദ്യ സംഗമം, സംഗീത ചിത്ര സമന്വയം, പൊലീസ്‌ ഓർക്കസ്‌ട്രയുടെ ഗാനമേള എന്നിവ നടക്കും. വ്യാഴാഴ്‌ച രാവിലെ 10ന്‌ പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്‌ഘാടനം ചെയ്യും. തോമസ് ചാഴികാടന്‍ എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എ എന്നിവർ പ​ങ്കെടുക്കും. പഞ്ചഗുസ്‌തി മത്സരം കോട്ടയം: കേരള പൊലീസ്‌ അസോ. 36ആം ജില്ല സമ്മേളന ഭാഗമായി നടന്ന പഞ്ചഗുസ്‌തി മത്സരം ആവേശകരമായി. ജില്ല പൊലീസ്‌ മേധാവിയുടെ കാര്യാലയത്തിൽ നടന്ന മത്സരത്തിൽ വനിത വിഭാഗത്തിൽ കുമരകം ടൂറിസം സ്‌റ്റേഷനിലെ വനിത സീനിയർ സിവിൽ പൊലീസ്‌ ഓഫിസർ റെജിമോളും പുരുഷവിഭാഗത്തിൽ സ്‌പെഷൽ ബ്രാഞ്ച്‌ എസ്‌.ഐ അജിത്തും വിജയികളായി. വിവിധ സ്‌റ്റേഷനുകളിൽനിന്ന്​ എട്ട്‌ ടീമാണ്‌ മത്സരിച്ചത്‌. ജില്ല പൊലീസ്‌ മേധാവി ഡി. ശിൽപ ഉദ്‌ഘാടനം ചെയ്‌തു. എ.എസ്‌.പി സുരേഷ്‌ കുമാർ, സ്‌പെഷൽ ബ്രാഞ്ച്‌ ഡിവൈ.എസ്‌.പി വിദ്യാധരൻ, പൊലീസ്‌ അസോ. സെക്രട്ടറി കെ.ടി. അനസ്‌, പ്രസിഡന്‍റ്​ ബിനു കെ.ഭാസ്‌കർ, സ്വാഗതസംഘം ചെയർമാൻ ഇ.എൻ. സിബിമോൻ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.