Posted On
date_range Updated On
date_range ക്രിസ്മസ് ആഘോഷത്തിനിടെ കൊല്ലം കടപ്പുറത്ത് യുവാക്കൾ ഏറ്റുമുട്ടി; ആറുപേർ പിടിയിൽ
കൊല്ലം: ക്രിസ്മസ് ആഘോഷത്തിനിടെ ഏറ്റുമുട്ടിയ യുവാക്കളെ കൊല്ലം ഈസ്റ്റ് പൊലീസ് പിടികൂടി. കൊല്ലം ബീച്ചിൽ ക്രിസ്മസ് ആഘോഷങ്ങളുടെ ഇടയിലുണ്ടായ തർക്കത്തെ തുടർന്നാണ് യുവാക്കൾ ഏറ്റുമുട്ടിയത്. സംഭവത്തിൽ ഉൾപ്പെട്ട ഇരുവിഭാഗങ്ങളിലുമുണ്ടായിരുന്ന മുണ്ടയ്ക്കൽ സ്വദേശികളായ അരുൺ, മുകേഷ്, രാജീവ് ഗിൽക്രിസ്റ്റ്, സാന്റോ, സുധീഷ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കൊല്ലം ഈസ്റ്റ് ഇൻസ്പെക്ടർ ആർ. രതീഷിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ രതീഷ് കുമാർ, ഹരിദാസ്, പ്രമോദ്, ബാലചന്ദ്രൻ, സി.പി.ഒ പ്രജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.