ഫാഷൻ ഷോയിൽ അഞ്ച് വയസ്സുകാരന്‍റെ മെയ്യഴക്
ഇരവിപുരം: മുഹമ്മദ് സിനാന് മുന്നിൽ പ്രായം വെറുമൊരു സംഖ്യ മാത്രം. റാമ്പിൽ ഈ അഞ്ചുവയസ്സുകാരൻ കാട്ടുന്ന മെയ്യഴക് സൗന്ദര്യശാസ്ത്രത്തിന്റെ കാണാപ്പുറങ്ങൾ കാട്ടിത്തരും. ഫാഷൻ ഷോയിൽ പുതു തരംഗമായിരിക്കുകയാണ് പഴയാറ്റിൻകുഴി സക്കീർ ഹുസൈൻ നഗർ -42എ ആദിൽ മൻസിലിൽ നഹീം-ബീമ ദമ്പതികളുടെ മകനായ മുഹമ്മദ് സിനാൻ.
കുട്ടികൾക്കായി എറണാകുളത്ത് നടന്ന ഫാഷൻ ഷോയിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഒന്നാം സ്ഥാനം നേടി. സമ്പന്നർ മാത്രം പങ്കെടുക്കുന്ന ഫാഷൻ ഷോയിൽ മാറ്റുരയ്ക്കണമെന്ന് സിനാന്റെ ആഗ്രഹം ഹോട്ടൽ തൊഴിലാളിയായ പിതാവ് നഹീം സാധിച്ചു കൊടുക്കുകയായിരുന്നു. റൗലത്ത് ഖുറാൻ പ്രീ സ്കൂളിൽ എൽ.കെ.ജി യിലാണ് ഈ കൊച്ചുമിടുക്കൻ പഠിക്കുന്നത്.
ആദ്യമായി പങ്കെടുത്ത മത്സരത്തിൽ തന്നെ മെഡൽ നേടുവാൻ സിനാന് കഴിഞ്ഞു. വീട്ടിൽ ഇരിക്കുമ്പോൾ ടി.വിയിൽ കാണുന്നതുപോലെ റാമ്പിൽ നടക്കുന്നത് അഭിനയിക്കുക പതിവായിരുന്നു. സിനാനിലുള്ള കഴിവ് കണ്ട് മാതാപിതാക്കൾ ഇതിനെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളുടെ ഫാഷൻ ഷോ നടക്കുന്നുണ്ടെന്ന് അറിഞ്ഞ് അവിടെ പോയി മത്സരത്തിൽ പങ്കെടുക്കുകയുമായിരുന്നു. ഇപ്പോൾ ഫോട്ടോ ഷൂട്ടിനായി പലരും സിനാനെ തേടിയെത്തുന്നുണ്ട്.
ആദ്യം പഠനം പിന്നീട് മതി ഫാഷൻ ഷോ എന്ന തീരുമാനത്തിലാണ് സിനാൻ. കഴിഞ്ഞദിവസം കൊല്ലൂർവിള പള്ളിമുക്കിൽ ഐ.എൻ.ടി.യു.സിയുടെ ഒരു പോഷക സംഘടനയുടെ ഉദ്ഘാടന ചടങ്ങിൽ സിനാനെ ആദരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.