വെറുപ്പിന്റെ കൊടുങ്കാറ്റിൽ സ്നേഹത്തിന്റെ ദീപം തെളിക്കണം -മൗലാനാ അസ്ജദ് മദനി
ഓച്ചിറ: രാജ്യത്തിന്റെ നിലവിലെ ആശങ്കാജനകമായ സാഹചര്യത്തിൽ വർഗീയതയും വെറുപ്പും അകലങ്ങളും ഇല്ലാതാക്കാൻ എല്ലാ മതവിഭാഗങ്ങളിൽ പെട്ട ആളുകളും ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ജംഇയ്യത് ഉലമാ ഏ ഹിന്ദ് വൈസ് പ്രസിഡന്റും ഹിന്ദു-മുസ്ലിം ഐക്യ പ്രസ്ഥാനത്തിന്റെ കൺവീനറുമായ മൗലാനാ അസ്ജദ് മദനി. ഓച്ചിറ ദാറുൽ ഉലൂമിൽ ജംഇയ്യത് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ഹിന്ദു-മുസ്ലിം ഐക്യ പ്രസ്ഥാനം സംസ്ഥാനതല പ്രതിനിധി പരിശീലന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വെറുപ്പിന്റെ കൊടുങ്കാറ്റുകൾക്കിടയിൽ സ്നേഹത്തിന്റെ ദീപങ്ങൾ തെളിക്കുകയും രാജ്യത്തിന്റെ സൗഹാർദ സംസ്കാരത്തെ പുനരുജ്ജീവിപ്പിക്കുകയുമാണ് പ്രസ്ഥാനത്തിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ജംഇയ്യത് ഉലമാ ഏ ഹിന്ദ് കേരള പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഇസ്ഹാഖ് ഖാസിമി അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി വി.വൈ. അലിയാർ മൗലവി അൽ ഖാസിമി പരിപാടികൾ നിയന്ത്രിച്ചു. കർണാടക, തമിഴ്നാട്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള ജംഇയ്യത് നേതാക്കളും ചടങ്ങിൽ സംസാരിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നായി എണ്ണൂറിലധികം ഭാരവാഹികളും അംഗങ്ങളും സമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.