റഷീദ്
ബൈക്ക് മോഷണ കേസിലെ പ്രതി അറസ്റ്റിൽ
പത്തനാപുരം: റോഡരികിൽനിന്ന് ബൈക്ക് മോഷ്ടിച്ച കേസിലെ പ്രതിയെ പത്തനാപുരം പൊലീസ് അറസ്റ്റ് ചെയ്തു. മാങ്കോട് ഷെമി മൻസിലിൽ റഷീദിനെയാണ് (37) അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 11നാണ് പത്തനാപുരം സീമ തിയറ്ററിന് മുൻവശത്തുനിന്ന് തമിഴ്നാട് രജിസ്ട്രേഷനിലുള്ള ബൈക്ക് മോഷണം പോകുന്നത്. ഇതേതുടർന്ന് ബൈക്ക് ഉടമ പൊലീസിൽ പരാതിയും നൽകിയിരുന്നു.
അന്വേഷണം നടക്കുന്നതിനിടെയാണ് മാങ്കോട് ഗ്രൗണ്ടിന് സമീപത്ത്, മോഷണം പോയ ബൈക്ക് പൊലീസിന്റെ ശ്രദ്ധയിൽപെട്ടത്. പൊലീസ് നിരീക്ഷണത്തിലാക്കിയ ബൈക്ക് ഏറെ നേരത്തിനുശേഷം റഷീദ് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ, ഇയാളെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തപ്പോൾ ആണ് റഷീദ് കുറ്റം സമ്മതിച്ചത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.