ഷാനു ജോസഫ്
രാസലഹരി പിടികൂടി; യുവാവ് അറസ്റ്റിൽ
കൊല്ലം: ആശ്രാമം ഭാഗത്ത് എക്സൈസ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയും കഞ്ചാവുമായി യുവാവ് പിടിയിൽ. 4.705 ഗ്രാം എം.ഡി.എം.എയും 34 ഗ്രാം കഞ്ചാവുമായാണ് കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, കുറിച്ചി, പത്താംമുട്ടം, ഇത്തിപള്ളി ഹൗസിൽ ഷാനു ജോസഫിനെ (22) അറസ്റ്റ് ചെയ്തത്.
സ്ക്വാഡ് ഇൻസ്പെക്ടർ സാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. കൊല്ലം ആശ്രാമം ഭാഗങ്ങളിൽ രാത്രി വിജനമായ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ലഹരി മാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നതായി രഹസ്യവിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് ഇവിടം എക്സൈസ് നിരീക്ഷണത്തിലായിരുന്നു. എക്സൈസ് ഓഫിസർമാരായ ജ്യോതി, അനീഷ്, സജീവ്, ബി. ഗംഗ, സാലിം, അനന്തു, സിദ്ധു, അനന്തൻ, ജയകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.