ദേശീയപാതയിൽ പ്രവേശനത്തിനായി കൊടുത്തിരിക്കുന്ന സ്ഥലത്ത് കണ്ടെയ്നർ ലോറി പാർക്ക് ചെയ്തിരിക്കുന്നു
ദേശീയപാതയിൽ കണ്ടെയ്നർ പാർക്കിങ് പതിവ്; പതിയിരിക്കുന്നത് അപകടം
കൊട്ടിയം: ദേശീയപാതയുടെ നിർമാണം പൂർത്തിയായ സ്ഥലങ്ങളിൽ റോഡിൽ കണ്ടെയ്നർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പതിവാകുന്നു. കാറുകളും ബൈക്കുകളും കൊണ്ടുവരുന്ന ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള നീളം കൂടിയ കണ്ടെയ്നർ ലോറികളാണ് ദേശീയപാതയിൽ പാർക്ക് ചെയ്യുന്നത്.
ഇത്തരത്തിലുള്ള വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് അപകടങ്ങൾ ഒളിപ്പിച്ചുവെക്കുന്നതാണ്. രാത്രികാലങ്ങളിൽ ദേശീയപാതയിലൂടെ വരുന്ന മറ്റ് വാഹനങ്ങൾ അടുത്ത് വരുമ്പോൾ മാത്രമേ ഇത്തരത്തിൽ കണ്ടെയ്നർ ലോറികൾ പാർക്ക് ചെയ്തിരിക്കുന്നത് കാണാൻ കഴിയുകയുള്ളൂ. അടുത്തിടെ റോഡിൽ പാർക്ക് ചെയ്യുന്ന ലോറികൾ പൊലീസ് ഇടപെട്ട് നീക്കം ചെയ്തിരുന്നു. കുറച്ചുദിവസം പാർക്കിങ് ഇല്ലായിരുന്നെങ്കിലും വീണ്ടും ഇപ്പോൾ പാർക്കിങ് തുടങ്ങിയിരിക്കുകയാണ്. നിർമാണം പൂർത്തിയായ റോഡുകളിലും നിർമാണം നടന്നുകൊണ്ടിരിക്കുന്ന റോഡുകളിലും ഇപ്പോൾ കണ്ടെയ്നറുകൾ പാർക്ക് ചെയ്യുന്നുണ്ട്. കല്ലുംതാഴം മുതൽ മേവറം വരെയുള്ള റോഡിലാണ് പലയിടങ്ങളിലായി കണ്ടെയ്നറുകൾ പാർക്ക് ചെയ്യുന്നത്. മറ്റു പലയിടങ്ങളിലും വാഹനഗതാഗതമുള്ള ദേശീയപാതയിൽ ചരക്കുലോറികൾ ഉൾപ്പെടെ പാർക്ക് ചെയ്യുന്നതും പതിവാണ്. എക്സിറ്റ്, എൻട്രൻസ് വഴികൾ പോലും മറച്ചുകൊണ്ടാണ് ചിലർ വാഹനങ്ങൾ നിർത്തിയിടുന്നത്. ഇതുകൂടാതെ, സർവിസ് റോഡുകളിലും വലിയ ലോറികളുടെയും മറ്റും പാർക്കിങ് അപകടഭീഷണിയും ഗതാഗത പ്രശ്നങ്ങളും ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.