സ്കൂട്ടർ കത്തിനശിച്ച നിലയിൽ
വീട്ടുമുറ്റത്ത് നിർത്തിയ സ്കൂട്ടർ തീവെച്ച് നശിപ്പിച്ചു
കണ്ണനല്ലൂർ: വീട്ടുമുറ്റത്തെ പോർച്ചിൽ നിർത്തിയ സ്കൂട്ടർ രാത്രി തീ വെച്ച് നശിപ്പിച്ചു. വീടിന്റെ കതകുകളും കത്തിനശിച്ചു. കണ്ണനല്ലൂർ നോർത്ത് വാർഡിൽ ചരുവിള പുത്തൻ വീട്ടിൽ അൻസർ ഖാന്റെ വീട്ടിലെ ആക്ടിവ സ്കൂട്ടറാണ് പൂർണമായി നശിച്ചത്.
സ്കൂട്ടറിൽ സൂക്ഷിച്ച പാൻ കാർഡ്, എ.ടി.എം കാർഡ്, ലൈസൻസ് തുടങ്ങിയ രേഖകൾ കത്തിനശിച്ചു, സിറ്റ് ഔട്ട്, ഭിത്തി, ഫാൻ എന്നിവക്ക് കെടുപാട് സംഭവിച്ചു, ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. കണ്ണനല്ലൂർ എസ്.എച്ച്.ഒ അഭിലാഷിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു.
മേഖലയിൽ രാത്രി കാലങ്ങളിൽ മയക്കുമരുന്ന് വിപണനവും ഉപയോഗവും സാമൂഹിക വിരുദ്ധ ശല്യവും രൂക്ഷമാണെന്നാണ് നാട്ടുകാരുടെ പരാതി.
എത്രയും വേഗം കുറ്റവാളികളെ കണ്ടെത്തണമെന്ന് സ്ഥലം സന്ദർശിച്ച ജില്ല പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി.സി.സി സെക്രട്ടറിമായ ഫൈസൽ കുളപ്പാടവും മുഖത്തല ബ്ലോക്ക് പഞ്ചായത്ത് അംഗവും തൃക്കോവിൽ വട്ടം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമായ കണ്ണനല്ലൂർ എ.എൽ. നിസാമുദ്ദീനും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.