Posted On
date_range Updated On
date_range ‘മാധ്യമം’ ലേഖകൻ പി.കെ ഷാ നിര്യാതനായി
ഓച്ചിറ (കൊല്ലം): ‘മാധ്യമം’ ലേഖകനും സാമൂഹിക, ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ഓച്ചിറ ചങ്ങൻകുളങ്ങര പുത്തൻ വീട്ടിൽ
പി.കെ ഷാ (ശ്യാം സാഹിബ് -68) നിര്യാതനായി. ഓച്ചിറ സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയായിരുന്നു.
വലിയകുളങ്ങര മുസ്ലിം ജമാഅത്ത് മുൻ സെക്രട്ടറി, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ഓച്ചിറ പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: റംല. മക്കൾ: ഫസൽഷാ (ദുബൈ), ഫൗസിയ, നഫ്സി. മരുമക്കൾ: ജെസി, അനിമോൻ, റിയാസ്. സഹോദരങ്ങൾ: ഷറഫുദ്ദീൻ, ഷുക്കൂർ, ആയിഷാ ബീവി, ഷെരീഫ (റംലത്ത്), ഷരീഅത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.