കുളത്തൂപ്പുഴ പതിനാറേക്കര്‍ ജനവാസമേഖലയിൽ വീടിന്‍റെ മതില്‍ക്കെട്ടിനോട് ചേര്‍ന്ന് കാട്ടുപോത്തുകള്‍ നിലയുറപ്പിച്ചിരിക്കുന്നു

ജനവാസമേഖലയില്‍ വീണ്ടും കാട്ടുപോത്തുകള്‍; ഭീതിയൊഴിയാതെ നാട്ടുകാർ

കുളത്തൂപ്പുഴ: ജനവാസ മേഖലയിലെത്തിയ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ട ഭീതി ഒഴിയും മുമ്പേ വീടുകൾക്ക് സമീപം വീണ്ടും കാട്ടുപോത്ത് കൂട്ടമെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തുന്നു. കുളത്തൂപ്പുഴ പതിനാറേക്കര്‍ ജനവാസ മേഖലയിലെ വീട്ടുപറമ്പിലാണ് കഴിഞ്ഞ ദിവസം രാവിലെ കാട്ടുപോത്ത് കൂട്ടമെത്തിയത്. പതിനാറേക്കര്‍ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്‍റ് ജെറിൻ ജെയിംസിന്‍റെ വീട്ടുപറമ്പിനരുകിലാണ് കാട്ടുപോത്തുകളെത്തിയത്.

രാവിലെ കുളത്തൂപ്പുഴ ടൌണിൽ പോയി മടങ്ങിയെത്തി വീട്ടുമുറ്റത്ത് കാർ പാർക്ക് ചെയ്യുമ്പോഴാണ് മതില്‍കെട്ടിനോട് ചേർന്ന് കാട്ടുപോത്ത് നിലയുറപ്പിച്ചിരിക്കുന്നത് കണ്ടെത് സമയോജിതമായ ഇടപെട്ടതിനാല്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടതായാണ് ജെറിന്‍ പറയുന്നത്. വനം വകുപ്പ് നേതൃത്വത്തിൽ ജനവാസ മേഖലയിലെ വനാതിർത്തിക്ക് ചുറ്റും സൗരേര്‍ജ്ജ വേലി നിർമാണം പൂര്‍ത്തീകരണ ഘട്ടത്തിലാണുള്ളത്.

വേലി നിർമ്മാണം പൂർത്തിയാക്കുന്നതിനു മുമ്പായി പതിനാറേക്കര്‍ റെസിഡന്‍സ് അസോസിയേഷനും, വനം ദ്രുതകര്‍മ്മ സേനയും സംയുക്തമായി ജനവാസമേഖലയിലുള്ള വന്യ മൃഗങ്ങളെ തുരത്തി കാട്ടിലേക്ക് അയക്കാനുള്ള തയ്യാറെടുപ്പ് നടത്തുന്നതിനിടയിലാണ് പ്രദേശത്ത് കാട്ടുപോത്തിന്‍റെ ശല്യം വീണ്ടും രൂക്ഷമായത്.

ഇതിനോട് ചേര്‍ന്നുള്ള മലയോരഹൈവേ ഓരത്ത് അയ്യപിള്ള വളവിലാണ് കഴിഞ്ഞ 30ന് കായിക്കര കുന്നുപുറത്ത് ബീമാമന്‍സില്‍ എം.കെ. ബഷീര്‍ കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ ദാരുണമായി കൊല്ലപ്പെട്ടത്. ഒരു വർഷം മുമ്പ് പഞ്ചായത്ത് വക കളിക്കളത്തിൽ വച്ച് പതിനാറേക്കര്‍ സ്വദേശിയായ യുവാവിന് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു.

അതിനിടെ മനുഷ്യ- വന്യജീവി സംഘർഷം ലഘുകരിക്കുന്നതുമായി ബന്ധപ്പെട്ടു വനം വകുപ്പ് സതേൺ സർക്കിളിന്‍റെ നേതൃത്വത്തിൽ വിവിധ തോട്ടം ഏജന്‍സികളുടെ സംയുക്ത യോഗം ചേര്‍ന്നു. കുളത്തൂപ്പുഴ വനം മ്യൂസിയത്തില്‍ സംഘടിപ്പിച്ച പരിപാടി സതേണ്‍ സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കമലഹാര്‍ ഉദ്ഘാടനം ചെയ്തു. വന്യമൃഗങ്ങളുടെ ഒളിത്താവളങ്ങളും, ഉപേക്ഷിക്കപ്പെട്ടതും പരിപാലനമില്ലാതെ കാടുപിടിച്ചതുമായ പ്രദേശങ്ങള്‍ ശുചീകരിച്ച് സംരക്ഷിക്കുക തുടങ്ങി മുന്‍ഗണന നല്‍കേണ്ട പ്രദേശങ്ങൾ 90 ദിവസത്തിനകം കണ്ടെത്തി വിവരം കൈമാറുന്നതിനും സി.സി.എഫ് നിര്‍ദേശം നല്‍കി.

വനം വകുപ്പ് ഉന്നതര്‍ക്ക് പുറമെ സ്റ്റേറ്റ് ഫാമിങ് കോർപറേഷന്‍, റിഹാബിലിറ്റേഷൻ പ്ലാന്‍റേഷൻ ലിമിറ്റഡ്, ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്, കെ. എഫ്. ഡി. സി, പവര്‍ഗ്രിഡ് കോർപറേഷന്‍, കെ.എസ്.ഇ.ബി തുടങ്ങിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 

വ​ന്യ​മൃ​ഗ​ങ്ങ​ളെ കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​ന്‍ ന​ട​പ​ടി തു​ട​ങ്ങി

കു​ള​ത്തൂ​പ്പു​ഴ: ജ​ന​വാ​സ​മേ​ഖ​ല​യി​റ​ങ്ങി​യ വ​ന്യ​മൃ​ഗ​ങ്ങ​ളെ കാ​ട്ടി​ലേ​ക്ക് തി​രി​കെ മ​ട​ക്കു​ന്ന​തി​ന് വ​ന​വ​കു​പ്പ് ന​ട​പ​ടി തു​ട​ങ്ങി. കാ​ടു​വി​ട്ടി​റ​ങ്ങി കു​ള​ത്തൂ​പ്പു​ഴ​യാ​ർ ക​ട​ന്ന് ജ​ന​വാ​സ മേ​ഖ​ല​ക്ക് സ​മീ​പ​ത്ത് നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ന്ന ആ​ന, കാ​ട്ടു​പോ​ത്ത് എ​ന്നി​വ​യെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്താ​ൻ ന​ട​പ്പി​ലാ​ക്കു​ന്ന ‘മി​ഷ​ന്‍ വൈ​ല്‍ഡ് ലൈ​ഫ് ഡ്രൈ​വി’​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.

കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള പ്ര​ദേ​ശ​ത്തേ​ക്ക് കാ​ട്ടു​മൃ​ഗ​ങ്ങ​ളെ​ത്താ​തി​രി​ക്കാ​നാ​യി മ​രു​തി​മൂ​ട് മു​ത​ല്‍ 16 ഏ​ക്ക​ര്‍വ​രെ​യു​ള്ള ജ​ന​വാ​സ മേ​ഖ​ല​ക്ക് ചു​റ്റും വ​നം വ​കു​പ്പ് അ​ഞ്ച​ല്‍ വ​നം റെ​യ്ഞ്ച് കു​ള​ത്തൂ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ എ​ല്ലാ പ​ഴു​തു​ക​ളും അ​ട​ച്ച് സൗ​രോ​ര്‍ജ​വേ​ലി നി​ര്‍മ്മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യാ​ണ് പ​ദ്ധ​തി ഒ​രു​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 16 ഏ​ക്ക​റി​ല്‍ സി. ​അ​ജ​യ​പ്ര​സാ​ദ് എം.​എ​ല്‍.​എ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ക്കും. ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ​ന്ന​ദ്ധ-​യു​വ​ജ​ന സം​ഘ​ട​ന​ക​ള്‍, വ​ന​സം​ര​ക്ഷ​ണ​സ​മി​തി, പ്രൈ​മ​റി-​റാ​പി​ഡ് റെ​സ്‌​പോ​ണ്‍സ് ടീ​മു​ക​ള്‍, സ​ര്‍ക്കാ​ര്‍ മൃ​ഗ​ഡോ​ക്ട​ര്‍, പ​ത്ത​നാ​പു​രം, അ​ഞ്ച​ല്‍, കു​ള​ത്തൂ​പ്പു​ഴ, തെ​ന്മ​ല, ശെ​ന്തു​രു​ണി റെ​യ,ഞ്ചു​ക​ളി​ലെ വ​നം​വ​കു​പ്പ് സം​ഘം, പൊ​ലl​സ്, അ​ഗ്നി​ര​ക്ഷാ​സേ​ന, ആ​രോ​ഗ്യ​വ​കു​പ്പ് തു​ട​ങ്ങി​യ​വ​യു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ തു​ട​ര്‍ പ്ര​വ​ര്‍ത്ത​നം ന​ട​ത്താ​നും പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

Tags:    
News Summary - Wild Buffaloes Return; Locals Fearful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.