സ്റ്റോപ് പുനഃസ്ഥാപിച്ചശേഷം മയ്യനാട് സ്റ്റേഷനിലെത്തിയ വേണാട് എക്സ്പ്രസിന് വരവേൽപ് നൽകുന്നു
Posted On
date_range Updated On
date_range വേണാട് എക്സ്പ്രസിെൻറ മയ്യനാട് സ്റ്റോപ് പുനഃസ്ഥാപിച്ചു
മയ്യനാട്: ഒട്ടേറെ സമരങ്ങൾക്ക് ശേഷം വേണാട് എക്സ്പ്രസിെൻറ മയ്യനാട്ടെ സ്റ്റോപ് ശനിയാഴ്ച പുനഃസ്ഥാപിച്ചു. രാവിലെ 6.05ന് മയ്യനാട് സ്റ്റേഷനിൽ എത്തിയ വേണാട് എക്സ്പ്രസിന് വലിയ വരവേൽപ്പാണ് ലഭിച്ചത്.
ലോക്കോ പൈലറ്റുമാർക്കും യാത്രക്കാർക്കും മധുരം നൽകിയാണ് നാട്ടുകാരും യാത്രക്കാരുടെ സംഘടനകളും സന്തോഷപ്രകടനം നടത്തിയത്. മയ്യനാട് റെയിൽവേ പാസഞ്ചേഴ്‌സ് അസോ. പ്രസിഡൻറ് നജിമുദ്ദീൻ, മത്സ്യത്തൊഴിലാളി കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡൻറ് റാഫേൽ കുര്യൻ, റെയിൽവേ പാസഞ്ചേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് നസിർഖാൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
വേണാട്എക്സ്പ്രസിൽ യാത്ര ചെയ്യാൻ ഒട്ടേറെപ്പേർ രാവിലെ തന്നെ സ്റ്റേഷനിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.