Posted On
date_range Updated On
date_range പേപ്പട്ടിയുടെ കടിയേറ്റ് ഇരുപതോളം പേർക്ക് പരിക്ക്
കരുനാഗപ്പള്ളി: തൊടിയൂർ, കല്ലേലിഭാഗം, മാരാരിത്തോട്ടം പ്രദേശങ്ങളിൽ ഇരുപതോളം പേർക്ക് പേപ്പട്ടിയുടെ കടിയേറ്റു.
കല്ലേലിഭാഗം, മാരാരിത്തോട്ടം എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലുള്ളവർക്കാണ് കടിയേറ്റത്. ഇന്നലെ രാവിലെയായിരുന്നു സംഭവം. കാൽനടക്കാരെയും വീടുകൾക്കുമുന്നിൽ നിന്നവരെയുമാണ് നായ് ആക്രമിച്ചത്.
രാവിലെ ഓഫിസിലേക്ക് പോയ കല്ലേലിഭാഗം വില്ലേജ് ഓഫിസ് ജീവനക്കാരിക്കും കടിയേറ്റു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഇവർക്കെല്ലാം പ്രാഥമിക ചികിത്സ നൽകിയ ശേഷം ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ്, കൊല്ലം ജില്ല ആശുപത്രി എന്നിവിടങ്ങളിലേക്ക് അയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.