Posted On
date_range Updated On
date_range ആര്യങ്കാവിൽ കുട്ടികളിൽ തക്കാളിപ്പനി പടരുന്നു
പുനലൂർ: ആര്യങ്കാവിൽ കുട്ടികളിൽ തങ്കാളിപ്പനി പടർന്നുപിടിക്കുന്നത് ആശങ്കയുളവാക്കുന്നു. ഇടപ്പാളയത്തുള്ള ഒരു അംഗൻവാടിയിലെ ആറുകുട്ടികൾക്ക് തങ്കാളിപ്പനി ഇതിനകം സ്ഥിരീകരിച്ചു. ഇതിനെതുടർന്ന് ഈ അംഗൻവാടി ഒരാഴ്ചത്തേക്ക് അടച്ചു.
കടുത്ത പനിയും ശരീരം മുഴുവനും പൊള്ളി കുമിളപോലെ വീർക്കുന്നതാണ് ലക്ഷണം. കുട്ടികൾക്ക് ആഹാരം കഴിക്കാനും ബുദ്ധിമുട്ട് നേരിടുന്നു. ഹെൽത്ത് ഇൻസ്പെക്ടർ അരുൺകുമാറിന്‍റെ നേതൃത്വത്തിൽ അംഗൻവാടി സന്ദർശിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.